തിരുവനന്തപുരം:സംസ്ഥാന പോലീസ് സേനയിലെ മൂന്ന് ഐ പി എസ് ഉദ്യോഗസ്ഥർക്ക് കേന്ദ്ര സർവീസിലേക്ക് നിയമനം.ദക്ഷിണമേഖലാ എ ഡി ജി പി ബി.സന്ധ്യ ,ഉത്തരമേഖലാ എ ഡി ജി പി സുദേഷ്‌കുമാർ ,പോലീസ് ഹെഡ്‍ക്വർട്ടേഴ്‌സ് ഐ ജി സുരേഷ്‌രാജ് പുരോഹിത് എന്നിവർക്കാണ് നിയമനം ലഭിച്ചിരിക്കുന്നത്.
സന്ധ്യക്ക് കേന്ദ്ര പോലീസ് ഗവേഷണ ബ്യുറോയിലേക്കും സുദേഷ്‌കുമാറിന് എൻഫോഴ്‌സ് ഡയക്ടറായുമാണ് നിയമനം. സുരേഷ്‌രാജ് പുരോഹിതനെ ബി എസ് എഫ് ഐ ജി ആയാണ് സ്ഥാനക്കയറ്റം ലഭിച്ചിരിക്കുന്നത്.പ്രധാന മന്ത്രി ,കേന്ദ്ര ധനമന്ത്രി ,എന്നിവരുമായി അടുത്ത ബന്ധമുള്ളവരെയാണ് എൻഫോഴ്‌സ് ഡയക്ടർ തസ്തികയിൽ സാധാരണ നിയമിക്കുക.കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായുള്ള അടുത്ത ബന്ധമാണ് സുരേഷ്‌രാജ് പുരോഹിതനെ ബി എസ് എഫ് ഐ ജി ആയി നിയമിക്കാൻ വഴിയൊരുക്കിയത്.ഇതാദ്യമായാണ് ക്രമസമാധാന ചുമതലയുള്ള എ ഡി ജി പി മാർക്ക് കേന്ദ്ര സർവീസിൽ സേവനമനുഷ്ഠിക്കാനുള്ള സാഹചര്യം ഒരുപോലെ ലഭിക്കുന്നത്.
Post Your Comments