FootballNewsSports

കേരളത്തിലെ ഫുട്ബോള്‍ പ്രേമികളെ ആവേശത്തിലാഴ്ത്തുന്ന തീരുമാനവുമായി ഫിഫ!

കൊച്ചി: 2017-ലെ അണ്ടര്‍-17 ലോകകപ്പ്‌ ടൂര്‍ണമെന്‍റ് ഇന്ത്യയില്‍ നടക്കുമ്പോള്‍ ഒരു വേദിയാകാന്‍ കൊച്ചിക്ക് ഫിഫയുടെ ഉന്നതതല സംഘത്തിന്‍റെ അനുമതി. മൂന്നു വര്‍ഷം മുമ്പുതന്നെ കൊച്ചിയിലെ കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു സ്റ്റെഡിയത്തെ ലോകകപ്പ് മത്സരങ്ങള്‍ നടത്താന്‍ യോഗ്യതയുള്ള വേദികളുടെ പട്ടികയില്‍ ഫിഫ ഉള്‍പ്പെടുത്തിയിരുന്നു.

നിലവില്‍ അന്താരാഷ്‌ട്ര ഏകദിന ക്രിക്കറ്റ് മത്സരങ്ങളും, ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ മത്സരങ്ങളും നടക്കുന്ന രാജ്യത്തെ ഒന്നാംക്ലാസ് സ്റ്റെഡിയങ്ങളിലൊന്നാണ് കൊച്ചിയിലേത്. അണ്ടര്‍-17 ലോകകപ്പ് വേദിയാകാന്‍ ഫിഫ അനുമതി നല്‍കുന്ന ഇന്ത്യന്‍സ്റ്റെഡിയങ്ങളില്‍ ആദ്യത്തേതാണ് കൊച്ചിയിലേതെന്ന്‍ ടൂര്‍ണമെന്‍റ് ഡയറക്ടര്‍ ഹാവിയര്‍ സെപ്പി പറഞ്ഞു.

2017 മാര്‍ച്ചില്‍ ഫിഫ ഉന്നതതല സംഘത്തിന്‍റെ ഒരു പരിശോധനാ സന്ദര്‍ശനം കൂടി കൊച്ചി സ്റ്റെഡിയത്തില്‍ നടക്കും. പക്ഷേ അപ്പോഴേക്കും ഫിഫ നിഷ്കര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍ എല്ലാം സ്റ്റെഡിയത്തില്‍ തയാറാകും എന്നതിനാലാണ് വേദിയുടെ കാര്യത്തില്‍ സെപ്പി ഇപ്പോള്‍ത്തന്നെ തീരുമാനം അറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button