ആലപ്പുഴ: പാര്‍ട്ടി അച്ചടക്കം ലംഘിച്ചുവെന്ന പേരില്‍ ഇ.എസ്. ബിജിമോള്‍ എംഎല്‍എയെ സംസ്ഥാന കൗണ്‍സിലില്‍ നിന്നു സിപിഐ പുറത്താക്കി. സിപിഐഎം എംഎല്‍എ ഇഎസ് ബിജിമോളുടെ വിവാദ ഗോഡ്ഫാദര്‍ പരാമര്‍ശത്തെ തുടർന്നാണ് നടപടി. ബിജിമോളെ സംസ്ഥാന കൗണ്‍സിലില്‍ നിന്നും ജില്ലാ കൗണ്‍സിലിലേക്ക് തരംതാഴ്ത്തി.
ഇന്നു ചേര്‍ന്ന സിപിഐ സംസ്ഥാന കൗണ്‍സിലില്‍ ആയിരുന്നു വിവാദമായ ഗോഡ്ഫാദര്‍ പരാമര്‍ശത്തില്‍ സംഘടനാ നടപടിക്കുള്ള തീരുമാനം എടുത്തത്. സംസ്ഥാന എക്‌സിക്യൂട്ടീവിന്റെ തീരുമാനം ഏകകണ്‌ഠേനയാണ് കൗണ്‍സില്‍ അംഗീകരിച്ചത്. താൻ ഉന്നത സ്ഥാനങ്ങളിലേക്ക് എത്താതിരുന്നത് തനിക്ക് ഗോഡ്ഫാദര്‍മാര്‍ ഇല്ലാത്തതിനാലാണെന്നാണ് ഇ എസ് ബിജിമോളുടെ വിവാദ പരാമര്‍ശം. ഇത് പാര്‍ട്ടിക്ക് തന്നെ നാണക്കേടുണ്ടാക്കുന്ന പരാമര്‍ശമാണെന്നായിരുന്നു പാര്‍ട്ടിയുടെ വിലയിരുത്തല്‍.
Post Your Comments