https://www.youtube.com/watch?v=25J6UlJnaVo
കൊച്ചി: എറണാകുളം ഇടപ്പള്ളിയില്‍ യൂസ്ഡ് കാര്‍ ഷോറൂം ഉടമയ്ക്ക് സി.ഐ.ടി.യു തൊഴിലാളികളുടെ ക്രൂരമര്‍ദ്ദനം.വാങ്ങിയകാര്‍ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടെത്തിയ സംഘം വിളിച്ചുവരുത്തിയ തൊഴിലാളികളാണ് ഉടമയെയും ജീവനക്കാരനെയും മര്‍ദിച്ചത്.ഇടപ്പള്ളി റയില്‍വെ സ്റ്റേഷന്‍ റോഡിലെ കൊണ്ടോടി കാര്‍ വേള്‍ഡില്‍ തിങ്കളാഴ്ചരാവിലെയാണ് സംഭവം.കുറച്ചുദിവസം മുൻപ് ഷോറൂമില്‍നിന്ന് വാങ്ങിയ കാര്‍ വേണ്ടന്നും പണം തിരികെ നല്‍കണമെന്നുമാവശ്യപ്പെട്ട് മഹേഷ് എന്ന് പരിചയപ്പെടുത്തിയ ഒരാളും സുഹൃത്തുമാണ് എത്തിയതെന്ന് കടയുടമ ടോം പറയുന്നു.
സി പി എം പ്രദേശികനേതാവെന്നാണ് മഹേഷ് പരിചയപ്പെടുത്തിയത്. കാര്‍ തിരികെയെത്തിച്ചാല്‍ പണം നല്‍കാമെന്ന് കടയുടമ പറഞ്ഞെങ്കിലും ഉടന്‍ പണം വേണമെന്നായിരുന്നു ആവശ്യം.രണ്ടുതവണയാണ് സി ഐ ടി യു സംഘം കടയിലെത്തി അഴിഞ്ഞാടിയത്.തര്‍ക്കത്തിനൊടുവില്‍ കടയുടമയ്ക്കും ബന്ധുവിനും മര്‍ദനമേറ്റു.ഇവര്‍ ഫോണില്‍ വിളിച്ചപ്രകാരം പിന്നീടാണ് സി ഐ ടി യു പ്രവര്‍ത്തകര്‍ എത്തിയത്.ആദ്യം ഒരുസംഘമെത്തി മര്‍ദിച്ചു.ഇവര്‍ പോയതിനുപിന്നാലെ രണ്ടാമത്തെ സംഘവുമെത്തി ആക്രമണം തുടര്‍ന്നു.
കടയുടമയ്ക്കും ജീവനക്കാരനും മര്‍ദനമേറ്റു.കസേരകളും മറ്റും അടിച്ചുതകര്‍ത്തു.പൊലിസെത്തിയപ്പോഴാണ് അക്രമികള്‍ പിരിഞ്ഞുപോയത്.സംഭവത്തില്‍ എളമക്കര പൊലിസ് കേസ് എടുത്തിട്ടുണ്ട്.മുഖ്യമന്ത്രിയുടെ പേരുപറഞ്ഞ് പണം തട്ടാനുള്ള ചില ഡി വൈ എഫ് ഐ പ്രദേശികനേതാക്കളുടെ ഭീഷണിക്കുപിന്നാലെയാണ് ഇത്തരമൊരു സംഭവം.
video courtesy: mathrubhumi news
Post Your Comments