NewsIndia

വാട്‍സ് ആപ്പ് ഗ്രൂപ്പുകൾക്ക് നിയന്ത്രണം:ക്രമസമാധാന നില തകരുന്ന രീതിയിലുള്ള സന്ദേശങ്ങൾ പ്രചരിപ്പിച്ചാൽ അഡ്‌മിന്റ പേരിൽ പോലീസ് കേസ്

ഝാര്‍ഖണ്ഡ്:വാട്‍സ് ആപ്പ് ഗ്രൂപ്പുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി പോലീസ്.വാട്സ്‌ആപ്പ് ഗ്രൂപ്പുകളില്‍ ക്രമസമാധാന നിലതകർക്കുന്ന രീതിയിലുള്ള സന്ദേശങ്ങള്‍ പ്രചരിച്ചാല്‍ ഗ്രൂപ്പ് അഡ്മിനെതിരെ നിയമനടപടി സ്വീകരിക്കാനാണ് പോലീസിന്റെ തീരുമാനം.ഝാര്‍ഖണ്ഡിലെ ജംതാര ജില്ലയില്‍ ബീഫ് സംബന്ധിച്ച തമാശ ഫോര്‍വേഡ് ചെയ്തതിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട 22 വയസുള്ള യുവാവ് പോലീസ് കസ്റ്റഡിയില്‍ വെച്ച്‌ മരിച്ചതിനെ തുടര്‍ന്നാണ് ഇത്തരമൊരു നടപടി സ്വീകരിച്ചിരിക്കുന്നത്.

ഗ്രൂപ്പുകളിലെ ഉള്ളടക്കത്തിന് അഡ്മിനാണ് പൂര്‍ണ ഉത്തരവാദി, അതിനാൽ തന്നെ ആരു തന്നെ അയച്ച സന്ദേശമാണെങ്കിലും ഗ്രൂപ്പില്‍ അത് എത്തിയാല്‍ അഡ്മിന്റെ പേരില്‍ നിയമനടപടികള്‍ സ്വീകരിക്കും. ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ സാധിക്കില്ലെങ്കില്‍ ഗ്രൂപ്പുകളുടെ അഡ്മിനായി തുടരരുതെന്നും പുതിയ സര്‍ക്കുലറില്‍ പറയുന്നുണ്ട് .കൂടാതെ അഡ്മിന് പരിചയമുള്ളവരെ മാത്രമേ ഗ്രൂപ്പുകളില്‍ ഉള്‍പ്പെടുത്താന്‍ പാടുള്ളു.ഗ്രൂപ്പുകളില്‍ കിംവദന്തികളോ തെറ്റായ വിവരങ്ങളോ ആരെങ്കിലും അയച്ചാല്‍ ഉടന്‍ തന്നെ അവ നീക്കം ചെയ്യണം. കൂടാതെ ആ സന്ദേശം അയച്ച അംഗത്തെ പുറത്താക്കണമെന്നും സർക്കുലറിൽ പറയുന്നു. ഗ്രൂപ്പിലെത്തുന്ന കിംവദന്തികള്‍ക്കെതിരെ അഡ്മിന്‍ പ്രതികരിക്കുന്നില്ലെങ്കില്‍ അതിന്റെ പേരില്‍ ഐടി നിയമവും ഐപിസിയും അനുസരിച്ച്‌ അഡ്മിനെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുമെന്നും
പൊലീസിന്റെ ഈ സര്‍ക്കുലര്‍ വാട്ട്സ്‌ആപ്പിന് മാത്രമല്ല, മറ്റ് സമൂഹ മാധ്യമങ്ങള്‍ക്കുകൂടി ബാധകമാണെന്നും സര്‍ക്കുലറിൽ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button