കായംകുളം: സോഷ്യല്‍ മീഡിയയിലെ താരമായ നൗഷാദെന്ന കായകുളത്തെ പച്ചക്കറി കച്ചവടക്കാരന്‍ അകാലത്തിൽ വാഹനാപകടത്തിൽ മരിച്ച വാർത്ത കായംകുളത്തുകാർ കേട്ടത് ഞെട്ടലോടെയാണ്.വില കുറച്ച് വിറ്റതിന്റെ പേരില്‍ പൊലീസ് അന്വേഷിച്ചു വന്ന ഏക കച്ചവടക്കാരനായിരിക്കും ഒരു പക്ഷേ നൗഷാദ്. കൊള്ളലാഭം എടുക്കുന്നവര്‍ക്കിടിയിലെ വ്യത്യസ്തന്‍ ആയിരുന്ന നൗഷാദ് തന്റെ ലാഭത്തിലെ ഒരു വിഹിതം പത്തനാപുരത്തെ ഗാന്ധിഭവനിലേക്കു നൽകാനും മറന്നില്ല.മറ്റു കച്ചവടക്കാർ പൊലീസില്‍ പരാതിപ്പെട്ടപ്പോൾ അവരുടെ മുഖംമൂടി ലൈവ് വീഡിയിലൂടെ പൊളിച്ചെഴുതിയപ്പോള്‍ അത് നാട്ടുകാര്‍ ഏറ്റെടുത്തു.നൗഷാദിന്റെ വാഹനാപകട മരണത്തില്‍ ദുരൂഹത കാണാതിരിക്കാന്‍ അവര്‍ക്കും കഴിയുന്നില്ല.
ഒറ്റ വിഡിയോയിലൂടെ അത്രയേറെ ശത്രുക്കളേയും മിത്രങ്ങളേയും ഉണ്ടാക്കിയ മനുഷ്യസ്നേഹിയായിരുന്നു നൗഷാദ്.കെ എ നൗഷാദ് ആന്‍ഡ് കമ്ബനി എന്ന സ്ഥാപനത്തിന്റെ ഉടമയാണ് ഈ കായംകുളത്തുകാരന്‍. സെപ്റ്റംബര്‍ 10നായിരുന്നു ആ വിഡിയോ ലൈവായി നൗഷാദ് ഷൂട്ട് ചെയ്തത്. കുറഞ്ഞ വിലയ്ക്കു പഴവര്‍ഗങ്ങളും പച്ചക്കറികളും മറ്റും വില്‍ക്കുന്ന തനിക്കെതിരെ മറ്റു കച്ചവടക്കാര്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണെന്നു വിശദീകരിക്കുകയാണു നൗഷാദ്. അഞ്ചു രൂപയുടെ സാധനം 50 രൂപയ്ക്കു വില്‍ക്കുന്നവരാണു തനിക്കെതിരായി നടപടിക്കു പൊലീസിനെ സമീപിച്ചിരിക്കുന്നത്. എന്തു വന്നാലും തോറ്റു കൊടുക്കാന്‍ ഒരുക്കമല്ല. വില കുറച്ചു തന്നെ ഇനിയും വില്‍ക്കുമെന്നു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ നൗഷാദ് വ്യക്തമാക്കിയിരുന്നു.
പൊലീസ് സ്റ്റേഷനില്‍ ചെല്ലാന്‍ പറഞ്ഞപ്പോഴാണ് തന്റെ വേദന ഫെയ്സ് ബുക്കിലൂടെ നൗഷാദ് പുറത്തുവിട്ടത്. വിഡിയോ വൈറലായതോടെ പിന്നെ പൊലീസും നൗഷാദിനെ തേടി എത്തിയില്ല. അങ്ങനെ കായംകളുത്തെ കെ എ നൗഷാദ് ആന്‍ഡ് കമ്പനി ജനമനസ്സുകളിൽ എത്തി.പറക്കമുറ്റാത്ത രണ്ടു പെൺകുട്ടികളാണ് നൗഷാദിന് എന്നത് കമെന്റുകളിൽ പലരും പങ്കു വെക്കുന്നു. ഒപ്പം മകളുടെ പിറന്നാൾ ദിനത്തിൽ തന്നെ നൗഷാദിന് ഇങ്ങനെയൊരു അത്യാഹിതം വന്നതിന്റെ ഞെട്ടലിലാണ് നാട്ടുകാർ. യാതൊരു രാഷ്ട്രീയ പിന്ബലമില്ലാത്തവർക്ക് നടക്കുന്ന ഇത്തരം മരണങ്ങൾ അന്വേഷിക്കാൻ എന്ത് നിയമം ആണെന്നാണ് പലരും ചോദിക്കുന്നത്.
Post Your Comments