KeralaNews

മൊഴി നൽകാനാവശ്യപ്പെട്ട് ചെന്നിത്തലക്ക് വിജിലൻസിന്റെ കത്ത്

തിരുവനന്തപുരം:ബന്ധുനിയമന വിവാദത്തില്‍ മൊഴി നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് വിജിലന്‍സിന്റെ കത്ത്.മന്ത്രിപദം രാജിവച്ചൊഴിഞ്ഞ ഇ.പി. ജയരാജൻ ഉൾപ്പെട്ട ബന്ധുനിയമന വിവാദത്തിൽ എത്രയും വേഗം മൊഴി നൽകാനാണ് ചെന്നിത്തലയോട് വിജിലൻസ് ആവശ്യപ്പെട്ടിരിക്കുന്നത്.അന്വേഷണ ഉദ്യോഗസ്ഥന്‍ കെ.ജയകുമാറാണ് ചെന്നിത്തലക്ക് കത്ത് നല്‍കിയത്.

ത്വരിത പരിശോധന പൂര്‍ത്തിയാക്കിയാല്‍ മാത്രമേ കേസെടുക്കുന്നതടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കാന്‍ വിജിലന്‍സിന് കഴിയൂ. അതിനാലാണ് ആദ്യം പരാതിക്കാരില്‍നിന്നെല്ലാം മൊഴിയെടുക്കാൻ വിജിലൻസ് തീരുമാനിച്ചിരിക്കുന്നത്.ഇതിന്റെ ഭാഗമായാണ് മൊഴി നല്‍കാന്‍ ആവശ്യപ്പെട്ട് പരാതിക്കാര്‍ക്ക് വിജിലൻസ് കത്ത് നല്‍കിയിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button