NewsInternational

അന്തിമ പോരാട്ടം രൂക്ഷമായി: ഐ.എസ് വീഴുന്നു

മൊസൂൾ: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ ഇറാഖിലെ ആസ്ഥാനമായ മൊസൂള്‍ പിടിക്കാനുള്ള അന്തിമ യുദ്ധത്തിന് സഖ്യസേന തുടക്കമിട്ടു. മൊസൂള്‍ വളഞ്ഞത് 60 രാജ്യങ്ങളില്‍നിന്നുള്ള 40,000ത്തോളം സൈനികരാണ്. മൊസൂള്‍ ഐസിസിന്റെ ഇറാഖിലെ അവസാനത്ത ശക്തികേന്ദ്രമാണ്. ലക്ഷക്കണക്കിന് ജനങ്ങളാണ് പോരാട്ടം രൂക്ഷമായതോടെ മൊസൂളില്‍നിന്ന് പലായനം ചെയ്തത്. മൊസൂള്‍ യുദ്ധത്തിന് സഖ്യസേന തുടക്കമിട്ടത് ഇറാഖിസേനയെ മുന്‍നിര്‍ത്തിയാണ്. 40,000-ത്തോളം വരുന്ന ഇറാഖി-കുര്‍ദ് സൈനികരാണ് പോരാട്ടത്തിന് നേതൃത്വം വഹിക്കുന്നത്.

കരയിലും ആകാശത്തും ഇവര്‍ക്ക് പ്രതിരോധമൊരുക്കി അമേരിക്കയുടെയും ബ്രിട്ടന്റെയും നേതൃത്വത്തിലുള്ള സഖ്യസേനയുമുണ്ട്. ഇതിനകം തന്നെ മൊസൂള്‍ യുദ്ധത്തില്‍ ഐസിസിന് കനത്ത ആള്‍നാശം നേരിട്ടതായാണ് സൂചന. ഭൂമിശാസ്ത്രപരമായി മൊസൂളില്‍ പോരാട്ടം നടത്താന്‍ വലിയ ബുദ്ധിമുട്ടാണെന്നും എന്നാൽ സഖ്യസേനയുടെ സഹായത്തോടെ ഇറാഖി സൈന്യം ശത്രുക്കളെ വകവരുത്തി മുന്നേറുകയാണെന്നും ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി മൈക്കല്‍ ഫാലണ്‍ പറഞ്ഞു. ഐസിസിന്റെ തന്ത്രപ്രധാന കേന്ദ്രങ്ങളിലേക്ക് കുര്‍ദിഷ് പെഷ്മെര്‍ഗ പോരാളികളും ഇരച്ചുകയറി ശക്തമായ പോരാട്ടം നടത്തുന്നുണ്ട്. ഇതിനകം വളരെയധികം മുന്നേറാൻ കഴിഞ്ഞിട്ടുണ്ടെന്ന് കുര്‍ദിസ്താന്‍ പ്രാദേശിക സര്‍ക്കാരിന്റെ പ്രസിഡന്റ് മസൂദ് ബര്‍സാനി പറഞ്ഞു.

ഐസിസിനെ തുരത്താനുള്ള യുദ്ധം മൂർച്ഛിച്ചതോടെ മൊസൂളില്‍നിന്ന് ജനങ്ങള്‍ കൂട്ടത്തോടെ പലായനം ചെയ്യുകയാണ്. അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അഞ്ചുലക്ഷത്തോളം ജനങ്ങള്‍ ഇവിടെനിന്ന് സുരക്ഷിത കേന്ദ്രങ്ങള്‍ തേടി പോകുമെന്നാണ് സൂചന. ഇവര്‍ പോകുന്നത് സിറിയയിലെ അഭയാര്‍ഥി ക്യാമ്പുകളിലേക്കാണ് .

സമീപകാലത്തെ ഏറ്റവും കലുഷിതമായ പോരാട്ടമാകും മൊസൂളില്‍ നടക്കാന്‍ പോകുന്നതെന്ന് രക്ഷാപ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മൊസൂളിലെ ഐസിസ് ഭീകരരും അന്തിമപോരാട്ടമായാണ് ഇതിനെ കാണുന്നത്. ഏതാനും ആഴ്ചകള്‍കൊണ്ടുതന്നെ മൊസൂളില്‍നിന്ന് ജനങ്ങളെല്ലാം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറേണ്ടിവരുമെന്ന് യു.എന്നില്‍നിന്നുള്ള പ്രതിനിധി ലിസ്സെ ഗ്രന്‍ഡെ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button