ജക്കാർത്ത: പുരുഷസുഹൃത്തുമായി അടുത്തിടപഴകിയതിനെ തുടർന്ന് യുവതിക്ക് 23 തവണ ചൂരൽ മർദ്ദനം.അവിവാഹിതരായ സ്ത്രീപുരുഷന്‍മാര്‍ പാലിക്കേണ്ട നിയമം ലംഘിച്ചതിനെ തുടർന്ന് ഇന്തോനേഷ്യയിലാണ് യുവതിക്ക് പരസ്യമായി ചൂരൽ മർദ്ദനം ഏൽക്കേണ്ടി വന്നത്.ശരിയത്ത് നിയമം നിലനില്‍ക്കുന്ന അക്കെ പ്രവിശ്യയില്‍ കഴിഞ്ഞ ദിവസം നടന്ന പരസ്യവിചാരണയില്‍ 21-നും 30-നും ഇടയ്ക്കു പ്രായമുള്ള 13 പേരെയാണ് സമാന രീതിയിൽ ശിക്ഷിച്ചത്.
കുറ്റങ്ങളുടെ തീവ്രത അനുസരിച്ചാണ് ശിക്ഷ നടപ്പാക്കിയത്.ഇതില്‍ ആറുപേരെ, അവിവാഹിതരായ സ്ത്രീപുരുഷന്‍മാര്‍ ആലിംഗനം ചെയ്തു, ചുംബിച്ചു എന്നീ കുറ്റങ്ങളില്‍ ശിക്ഷിക്കുകയായിരുന്നു. ഗര്‍ഭിണിയാണെന്ന കാരണത്താല്‍ 22 കാരിയായ യുവതിയുടെ ശിക്ഷ മാറ്റിവയ്ക്കുകയായിരുന്നു.എന്നാൽ അക്കെയിലെ ജനങ്ങള്‍ ശരിയത്ത് നിയമപ്രകാരം ജീവിക്കാന്‍ ബാധ്യസ്ഥരാണെന്നും ഭാവിയില്‍ ആരും നിയമലംഘനം നടത്തരുത് എന്ന ലക്ഷ്യത്തോടെയാണ് ചൂരല്‍ കൊണ്ടുള്ള അടി ശിക്ഷ കര്‍ശനമായി നടപ്പാക്കിയതുമെന്നുമാണ് അക്കെ ഡെപ്യൂട്ടി മേയര്‍ സൈനാല്‍ ആരിഫിന്‍ അഭിപ്രായപ്പെട്ടത്.
Post Your Comments