നെടുമ്പാശേരി : എയര്‍ഇന്ത്യ വിമാനയാത്രക്കാര്‍ എട്ടര മണിക്കൂര്‍ നെടുമ്പാശേരിയില്‍ കുടുങ്ങി. ദുബായില്‍ നിന്നു മംഗലാപുരത്തേക്കു പുറപ്പെട്ട 185 യാത്രക്കാരാണ് എട്ടര മണിക്കൂര്‍ നെടുമ്പാശേരിയില്‍ കുടുങ്ങിയത്. വിമാനം മംഗലാപുരത്ത് എത്തിയപ്പോള്‍ മൂടല്‍മഞ്ഞുമൂലം അവിടെ ഇറങ്ങാന്‍ കഴിയാതിരുന്നതുകൊണ്ട് നെടുമ്പാശേരിയിലേക്ക് തിരിച്ചുവിട്ടു. രാവിലെ 8.30നാണ് നെടുമ്പാശേരിയില്‍ ഈ വിമാനം വന്നിറങ്ങിയത്.
കാലാവസ്ഥ അനുകൂലമായപ്പോള്‍ മംഗലാപുരത്തേക്ക് തിരിച്ചുപോകാനുള്ള അറിയിപ്പ് ലഭിച്ചെങ്കിലും പൈലറ്റ് ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ വിമാനത്തില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു. നിയമാനുസൃതമുള്ള തങ്ങളുടെ ഡ്യൂട്ടി സമയം കഴിഞ്ഞതിനാല്‍ വിശ്രമത്തിനുശേഷമേ തിരിച്ചുവരികയുള്ളെന്ന് അവര്‍ അറിയിച്ചു. യാത്രക്കാരെ ഈ സമയം ഹോട്ടലില്‍ താമസിപ്പിച്ചിരിക്കുകയായിരുന്നു. വിമാനം വൈകുന്നേരം അഞ്ചിനാണ് മംഗലാപുരത്തേക്കു പോയത്.
Post Your Comments