Alpam Karunaykku Vendi

അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഈ യുവാവിന്റെ കഥ ആരുടേയും കണ്ണുനനയിക്കും

അപകടത്തില്‍പ്പെട്ട് ഒരു കാലിന് മാരകമായ പരിക്കേറ്റു കിടക്കയില്‍ നിന്നെഴുന്നേല്‍ക്കാന്‍ കഴിയാതെ കഴിയുകയാണ് കോട്ടയം സ്വദേശി വിഷ്ണു എന്ന കുഞ്ഞന്‍. അമ്മയും ഒരു പെങ്ങളും അടങ്ങുന്നതാണ് വിനീതിന്റെ കുടുംബം. പെങ്ങളുടെ വിവാഹം കഴിഞ്ഞു. കോട്ടയത്ത്‌ പരുതുംപാറ എന്ന സ്ഥലത്ത് ഒരു വാടകവീട്ടിലാണ് താമസം… ഇപ്പോള്‍ അമ്മ വീട്ട് ജോലിയ്ക്ക് പോയാണ് കുടുംബം മുന്നോട്ട് പോകുന്നത്… വിനീതിന് ആശാരി പണിയായിരുന്നു.. മണക്കാട് ശരത്ത് വുഡ് ഇഡസ്ട്രീസിലാണ് ജോലി ചെയ്തിരുന്നത്… ഇതിനിടയിലാണ് കുഞ്ഞന്‍റെ ജീവിതത്തിലേക്ക് ഒരു മഹാദുരന്തം ടിപ്പർ ലോറിയുടെ രൂപത്തിലെത്തുന്നത്. തനിക്ക് നേരിടേണ്ടി വന്ന ദുരന്തത്തിന്റെ ഓര്‍മ വിനീത് ഫേസ്ബുക്കിലൂടെ പങ്കുവയ്ക്കുന്നു..

ആദ്യമേ എല്ലാവരോടും പറയുന്നു ഞാന്‍ ഒരു ആശാരി പണികരനാണ്‌.കൂടാതെ ഇന്‍റ്റീരിയര്‍ സിസൈനിംഗും .. മോഡേണ്‍ ഫര്‍ണിച്ചറും കോട്ടയം മണ്ണര്‍ക്കാട് ശരത് വുഡ് ഇന്‍ഡസ്ട്രീസ്..

അന്ന് വടവാത്തൂര്‍ന് അടുത്ത് മാധവന്‍പടി എന്ന സ്ഥലത്ത് ആയിരുന്നു വര്‍ക്ക്..ഒരു പാസ്റ്ററുടെ വീട് …കിച്ചന്‍ കബോര്‍ഡ്…ബാസ്കറ്റ് ഫിറ്റിങ്സ്….

എന്നും പതിവ് പോലെ തന്നെ രാവിലെ 9 മണിയോടെ അടുപ്പിച്ച് വര്‍ഷോപ്പില്‍ എത്തി…വര്‍ക്ക് പുറത്ത് ആയത് കൊണ്ട് വേഗം വര്‍ക്കിങ് ഡ്രസ്സ് ഇട്ട് പുറത്തിറങ്ങി…കൂടെ വര്‍ക്ക്‌ ഷോപ്പില്‍ പുതിയതായി പണി പഠികാന്‍ വന്ന ആസിഫും…പുള്ളി കല്‍ക്കട്ടക്കാരനാണ്…ഇരുപത്ത് വയസ്സിനോട് പ്രായം….അവന്റെ വകയിലെ ഒരു ചേട്ടന്‍ എറണാകുളത്തും പണിയുനുണ്ട്.. വര്‍ഷോപ്പില്‍ പണിയുന്നത് അജിത്ത് ചേട്ടന്‍ ബിനോയ്…രാജേട്ടന്‍…സര്‍ക്കാര്‍ ഭായ്..നിലെയ് സര്‍ക്കാര്‍ പിന്നെ സാറും..

വര്‍ഷോപ്പില്‍ കൂടുതലും മോഡേന്‍ ഫര്‍ണ്ണിച്ചര്‍ കബോര്‍ഡ് ഇന്‍റീരിയര്‍ സിസൈനിംഗുമാണ്…അലാതെ ലൊട്ടുലൊടുക്ക് വര്‍ക്കുകള്‍ ഒന്നും എടുക്കില്ല…ഞങ്ങളുടെ ഷോറും വടവാത്തൂര്‍ മില്‍മ ഡയറിയുടെ മുന്നിലാണ്…അതൃാവശൃം നല്ല തിരകുള്ള സമ്മയമാണ്…കബോര്‍ഡ് വര്‍ക്ക്സ് ആണ് ഇപ്പം നടക്കുന്നത്…

പാസ്റ്ററുടെ പുതിയ വീട്ടില്‍ കിച്ചന്‍ കബോര്‍ഡിന് ബാസ്ക്കറ്റ് പിടിപ്പികാനുണ്ട്…അത് ഇച്ചിരി ചടങ്ങ് പിടിച്ച പണിയാണ്…എങ്കിലും പെട്ടെന്ന് അടിച്ച് തീര്‍ക്കാം എന്ന് മനസ്സില്‍ കണക്ക് കൂട്ടി…കബോര്‍ഡ് മുമ്പേ അടിച്ച് കൂട്ടി പിടിപ്പിച്ചു…

ബസ്സിന് പോകാനാണ് ഞാന്‍ തീരുമാനിച്ചത് അപ്പോ ഞങ്ങളുടെ സാറ് പറഞ്ഞു കുഞ്ഞാ നീ ബൈക്ക് എടുത്തോ ബിനോയിനെ എരോറ്റ് നടയില്‍ ഇറക്കിട്ട് പാസ്റ്ററുടെ സൈറ്റില്‍ നീ വണ്ടി കൊണ്ടു പോകോ.. ആസിഫ് അവനാണ് എനിക് ഹെല്‍പര്‍…എനിക്ക് ഷിജിയെ പോലെയാണ് ആസിഫും പാവമാണ് എപ്പോഴും എന്റെ ഫോണില്‍ പാട്ട് കേട്ട് നടക്കും

വര്‍ഷോപ്പിലെ ബൈക്ക് ഞാന്‍ അധികം ഉപയോഗികാറില്ല…അത് എടുക്കുന്നതും…സകല അഭ്യാസവും കാണിക്കുന്നത് ബിനോയ് തന്നെയാണ്…വണ്ടിയുടെ മൊത്തം ചുമതലയും അവനാണ്..

കൂടെ എന്റെ ചങ്ക് അജിത്ത് ഏട്ടന് അജിത്‌ പി സോമന് സ്വന്തമായി ബൈക്ക് ഉണ്ട്…എനിക്ക് സ്വന്തമായി ഒരു കിണ്ടിയുമില്ല…

വണ്ടിയെടുത്ത് റോഡില്‍ ഇറങ്ങിയത്തും കിടങ്ങൂര്‍ റൂട്ട് ബസ്സ് ഡ്രൈവര്‍ ഹെഡ് ലൈറ്റ് ഡിം ചെയ്യ്തു…ഡ്രൈവര്‍ ആരാണ് എന്ന് പോലും നിശ്ചയമില്ല…കാര്യം ഇതാണ് മാധവന്‍പടിയില്‍ വെഹിക്കിള്‍ കിടപ്പുണ്ട്…ഞാന്‍ ഹെല്‍മറ്റ് എടുത്തില്ല…വെറുതെ പെറ്റി അടിക്കണ്ടല്ലോ…അതോണ്ട് ആസിഫിനെ വിട്ട് ഹെല്‍മറ്റ് എടുപ്പിച്ചു…അങ്ങനെ ഹെല്‍മറ്റ് ധരിച്ച് വര്‍ക്ക് സൈറ്റിലേക്ക്…

ഉച്ചവരെ പണിത്തു…ഉണാനായി പൊകണം ഞാനാണങ്കില്‍ ചോറ് വര്‍ഷോപ്പില്‍ വച്ച് മറന്നു…കഷ്ടകാലം എന്ന് തന്നെ വേണം പറയാന്‍…ഏകദേശം ഒരു മണി കഴിഞ്ഞു…നല്ല വിശപ്പു…പെട്ടെന്ന് ടൂള്‍സ് എല്ലാം മാറ്റിവച്ച്…വര്‍ഷോപ്പിലേക്ക് തിരിച്ചു…

ആസിഫിന് ബൈക്ക് ഓടിക്കാന്‍ അറിയില്ല…മാധവന്‍പടി പള്ളി കഴിഞ്ഞ് നേരെ വര്‍ക്ക്ഷോപ്പിലേക്ക്… എരോറ്റ് നടയ്ക്ക് മുന്നില്‍ ഒരു വളവ് ഉണ്ട് അപകട മേഘലയാണ് മുന്നില്‍ വരുന്ന വണ്ടി കാണാന്‍ സാധിക്കില്ല… കോട്ടയം മണ്ണര്‍ക്കാട്.. കിടങ്ങൂര്‍…റൂട്ട് ആ റൂട്ടില്‍ പോകുന്നവര്‍ക്ക് അറിയാം… ഗ്രൂപ്പില്‍ ആരെങ്കിലും ഉണ്ടെങ്കില്‍ അവര് പറയും…പല അപകടങ്ങളും നടന്നിട്ടുണ്ട് എനിക്ക് സംഭവിച്ചതിന് ശേഷവും അത്രയ്ക്ക് ഫേമസ് ആണ് ആ വളവ്…

ഞാനും ആസിഫും വളവ് തിരിഞ്ഞ് മുന്നോട്ട് മുന്നിലായ് ഒരു Matuthi 800 ഡ്രൈവിംഗ് സ്കൂള്‍ വണ്ടി…പിന്നിലായ് ഒരു പാസഞ്ചര്‍ ഓട്ടോ ആപേ അതിന്റെ പുറക്കില്‍ ബസ്സ് ഇത്രയുമാണ് ഇന്ന് എനിക് ഓര്‍മ്മ വരുന്നത്…800 ഓവര്‍ടെക്ക് ചെയ്തത് ഓര്‍ക്കുന്നുണ്ട്..

പിന്നീട് നോക്കുമ്പം ഞാന്‍ റോഡില്‍ കിടക്കുന്നു…എന്റെ കൈയില്‍യില്‍ ആരോ താങ്ങി പിടിച്ചിട്ടുണ്ട്…നോക്കിയപ്പോള്‍ ഓട്ടോ ഡ്രൈവറാണ്…അദ്ദേഹം കരയുന്നുണ്ട് എനിക് ഒന്നും മനസ്സിലായില്ല എന്താ ഞാന്‍ റോഡില്‍ കിടക്കണേ…?

ഒരുപാട് ആളുകളും കൂടിയിട്ടുണ്ട് എല്ലാ വാഹനങ്ങളും നിര്‍ത്തിയിട്ടിരികുന്നു…

ഒന്നും അങ്ങ് ഗണികാന്‍ പറ്റുന്നില്ല…പിന്നെ മനസ്സിലായി ബൈക്ക് അടുത്ത് കിടക്കുന്ന ഏതോ വണ്ടിയില്‍ ഇടിച്ചു പക്ഷെ എങ്ങനെ ?…

ഞങ്ങളെ പാസഞ്ചര്‍ ഓട്ടോയിലെക്കാണ് ഇടിച്ച് കയറ്റിയത്..അതിന്റെ ഡ്രൈവറാണ് എന്നെ താങ്ങിനിന്ന് കരയുന്നത്…

എന്റെ ചുറ്റും മൂന്ന് കലൃാണത്തിനുള്ള ജനങ്ങളുണ്ട്…പലരും നോക്കി നില്കുന്നു…കുറച്ച് പേര്‍ മൊബൈലില്‍ വീഡിയോ എടുക്കുന്നു…

എനിക്ക് എന്ത് സംഭവിച്ചു എന്ന് നിശ്ചയമില്ല… അലെങ്കില്‍ അത് ശ്രദ്ധിച്ചില്ല അവന്‍ ആസിഫ് അവന് എന്ത് പറ്റി…? ഞാന്‍ കിടക്കുന്നതും ആസിഫ് കിടക്കുന്നതും തമ്മില്‍ ഏകദേശം 15 അടിയില്‍ കൂടുതല്‍ ദൂരമുണ്ട്…. ശക്തിയായി ഇടിയാണ് കിട്ടിയത് അതാണ് അവന്‍ തെറിച്ച് പോയത്…അവന്റെ അടുത്ത് ഒരുപാട് പേര് നില്പുണ്ട്….

ഞാന്‍ പതിയെ ആസിഫിന്റെ എടുത്തെക്ക് നടക്കാന്‍ വേണ്ടി എഴുന്നേറ്റു… അപ്പോഴാണ് ശ്രദ്ധിച്ചത്…എന്റെ ഇടത് കാല് ഓട്ടോയുടെ ഹാന്‍ഡ് റെസ്റ്റിന്റെ കമ്പിയുടെ ഇടയിലാണ്…മൂന്ന് കമ്പികള്‍ ചേര്‍ന്ന താണ് ഹാഡ്റെസ്ററ് അതിന്റെ ഇടയിലെക്കാണ് കാല് കയറി പോയത്…ശേഷം താഴെക് നോക്കിയപ്പോള്‍ എനിക് ചുറ്റും രക്തകുളമാണ്…ഒരു പൈപ്പ് പൊട്ടിയാല്‍ എങ്ങനെ ഉണ്ടാവും അത് പോലെ…

പതിയെ കാല് ഞാന്‍ വലിച്ച് ഊരി… കാല്‍ പൂര്‍ണമായി ഒടിഞ്ഞ് തൂങ്ങി ചെറിയൊരു മാംസത്തിലാണ് പത്തി നില്‍ക്കുന്നത് …അത് കണ്ടയുടനെ എന്റെ കണില്‍ ഇരുട്ട് കയറുന്നത് പോലെ തോന്നി…എന്നാലും അത് വകവച്ചില്ല ..എനിക് ആസിഫിനെ കണ്ടെ പറ്റൂ സര്‍വ്വ ശക്തിയും എടുത്ത് എണീക്കാന്‍ നോക്കി സാധിച്ചിട്ടില്ല…വലത് ഇടുപ്പ് പൂര്‍ണമായി തകര്‍ന്നു…പിന്നീട് സഹിക്കാന്‍ പറ്റാത്ത അത്രയും വേദന… മുന്നില്‍ നിന്നും ഇടിച്ചത് കൊണ്ടാണ് വലത് ഇടിപ്പിന് പണിക്കിട്ടിയത്… ബൈക്ക് റോഡില്‍ കിടപ്പുണ്ട് കണ്ടാല്‍ സഹിക്കില്ല…

നടുറോഡില്‍ നട്ടപറ വെയിലത്ത് കിടക്കുന്ന ഞങ്ങളെ ഹോസ്പിറ്റലില്‍ കൊണ്ടു പോകാന്‍ അത്രയും ജനങ്ങള്‍ ഉണ്ടായിട്ടും ആരും മുന്നോട്ട് വന്നില്ല…സമയം പോകും തോറും വേദന സഹികാന്‍ പറ്റിയിരുന്നില്ല…

എല്ലാവരെയും ഞാന്‍ മാറി മാറി നോക്കി കൂട്ടതില്‍ ആരെലും വന്നാല്ലോ…ആരുമില്ല…എല്ലാവരും കണ്ട് നോക്കി നില്കുന്നു കുറച്ച് ചെറുപ്പക്കാരായ പയ്യമാര് മൊബൈലില്‍ വീഡിയോ പിടിക്കുന്നത് കണ്ടു…ശരിക്കും അത് കണ്ടപ്പം എന്റെ കൈയീന്ന് പോയി…അവിടെ കിടന്ന് വാവിട്ട് കരഞ്ഞു… വേറെ നിവര്‍ത്തിയില്ല…

പ്ലീസ് ആരെങ്കിലും ഞങ്ങളെ ഹോസ്പിറ്റലില്‍ കൊണ്ടു പോകാമോ…പ്ലീസ്…എനിക്ക് കാല് വേദനികുന്നു പ്ലീസ് എന്റെ കൈകള്‍ റോഡില്‍ ശക്തിയായി അടിച്ചു…

ഒരുപാട് കരഞ്ഞത് കൊണ്ടാണോ അറിയില്ല ബോദ്ധം പതിയെ മറയാന്‍ തുടങ്ങി…
ഇരുട്ട് കയറുന്നു….

പിന്നീടാണ് അത്രയും ആള്‍ക്കൂട്ടത്തില്‍ നിന്ന് ഒരു സ്ത്രീ ഒച്ചപാടുണ്ടാക്കി മുന്നോട്ട് വരുന്നത്… സാരിയാണ് വേഷം കൃത്യമായി അവരെ കാണാന്‍ സാധിച്ചിട്ടില്ല…കണ്ണ് മറഞ്ഞ് പോയി…ഒരുപാട് ചീത്ത വിളിച്ച് കൊണ്ടാണ് അവര് മുന്നോട്ട് വന്നത് നിങ്ങളൊകെ മനുഷ്യരാണോ…നിങ്ങള്‍ക്കാണ് ഇത് സംഭവിച്ചിരുന്നെങ്കില്ലോ..എന്നൊക്കെ…പലതും വിളിച്ച് പറയുന്നു…കേള്‍കാന്‍ സാധിക്കുന്നുണ്ട്…

ശേഷം ആ സ്ത്രീ എന്നെ വാരിയെടുക്കാന്‍ ശ്രമികുന്നുണ്ട്…സാധികുന്നില്ല…രക്തത്തില്‍ കുളിച്ചു കിടന്ന എന്നെ എടുക്കാന്‍ പരമാവധി ശ്രമിച്ചു പിന്നീട് കൂടെയുള്ളവര്‍ക്കും ഒരു വന്നത്…ഞങ്ങളെ ഹോസ്പിറ്റലില്‍ കൊണ്ടു പോകാന്‍….

അങ്ങനെ എന്നെ നാട്ടുകാര് വാരിയെടുത്തു കോട്ടയം ഭാഗത്തെക്ക് ഒരു ACE കിടപ്പുണ്ട് അതില്‍ കയറ്റി കിടത്തി…മറ്റു വാഹനങ്ങളെല്ലാം ബ്ലോക്കില്‍ പെട്ടിരിക്കുകയാണ്…ആയതിനാല്‍ ആവാം ഇവര്‍ ഈവണ്ടി തിരഞ്ഞെടുതത്….

ഞാന്‍ അന്ന് മുണ്ട് ആയിരുന്നു ഉടുത്തത്…അത് മൊത്തം കീറി പോയിരുന്നു…കൂടാതെ നടുറോഡില്‍ കിടക്കുന്ന വണ്ടിയായത് കൊണ്ട് അതിന്റെ ഷീറ്റ് എല്ലാം വെയില്‍ കൊണ്ട് പഴുതു കിടകുന്നു അതിന്റെ മുകളിലെകാണ് എന്നെ കയറ്റി കിടത്തിയത്..ശരീരം മൊത്തം മുറിവായിരുന്നു..അത് കൊണ്ട് ചുട്ടു പൊളുകയായിരുന്നു ദേഹം….

ശേഷം ആസിഫിനെ കയറ്റി കിടത്തി…അവന് ഒരു മുറിവ് പോലും പറ്റിയിരുന്നില്ല വായില്‍ നിന്ന് നുരയും പതയും വരുന്നുണ്ട്..ഒരുപാട് തവണ വിളിച്ച് നോക്കി കണ്ണ് തുറന്നില്ല…അന്നേരം ലോകത്തെ എല്ലാ ദൈവങ്ങളോടും ഒരു പ്രാര്‍ത്ഥനയെ ഉണ്ടായിരുന്നുള്ളൂ…എന്നെ നീ അങ്ങോട്ട് വിളിച്ചോ പക്ഷെ ഇവന് നീ ആപത്ത് ഒന്നും വരുത്തരുത്…പൊട്ടി കരഞ്ഞു…അറിയാവുന്ന ദൈവങ്ങളെ മൊത്തം താഴെയിറക്കി പ്രാര്‍ത്ഥിച്ചു…എനിക്ക് എന്റെ ഷിജിലിനെ പൊലെ തന്നെയാണ് ആസിഫും….പക്ഷെ….ഞാന്‍ കാരണം അവന് ഒന്നും സംഭവിക്കരുത്…

വളരെ പെട്ടെന്ന് തന്നെ തന്നെ ഞങ്ങളെ കോട്ടയം District hospital എത്തിച്ചു…അങ്ങനെ Casuality ല്‍ കയറ്റി പക്ഷെ അവിടെ ഞങ്ങളെ എടുത്തില്ല…പകരം എത്രയും പെട്ടെന്ന് Medical College കൊണ്ടു പോയികൊള്ളൂ നില ഗുരുതരമാണ് എന്ന് എന്റെ വയര്‍ വീര്‍ത്ത് വരാന്‍ തുടങ്ങി…അകത്ത് വലത് കാലിന്റെ ഇടുപ്പ് എല്ല് പൊട്ടിയപ്പോള്‍ ഒരു ഞരമ്പും പൊട്ടി അത് കൊണ്ട് അകത്ത് ബ്ലീഡിങ് ശക്തമായി ഉണ്ടെന്ന്…

അങ്ങനെ ഡോക്ടര്‍ എന്റെ അഡ്രസ്സ് ചോദിച്ചു വീട്ടിലെ നമ്പറും.. അഡ്രസ്സ് പറഞ്ഞ് കൊടുത്തു നമ്പര്‍ അത് കാണാതെ അറിയില്ല ഫോണിലാണ് contact എല്ലാം..

ഞാന്‍ മുണ്ട് ആയിരുന്നു ഉടുത്തത് അത് കൊണ്ട് ഫോണ്‍ ആസിഫിന്റെ ജീന്‍സിന്റെ പോകറ്റില്‍ ആയിരുന്നു…സൈറ്റില്‍ നിന്ന് ഇറങ്ങിയപ്പോള്‍ അവന്റെ കൈയ്യില്‍ കൊടുത്തു….

ആസിഫിന്റെ പോക്കറ്റില്‍ ഉണ്ട് നോക്കണം എന്ന് പറഞ്ഞു ഫോണ്‍ എടുത്ത് എനിക് തന്നു പക്ഷെ ഫോണ്‍ മൊത്തം തകര്‍ന്ന് പോയി…ആരുടെയും നമ്പര്‍ എനിക്ക് കാണാതെ അറിയില്ല…ശരിക്കും പെട്ടു

പിന്നീടാണ് ഓര്‍മ്മ വന്നത് എന്റെ പെങ്ങള്‍ വിജില വിഷ്ണു Lakme കോട്ടയം ഡീലര്‍ ആയിരുന്നു…അവളുടെ ഷോപ്പിലെ അഡ്രസ്സ് പറഞ്ഞ് കൊടുത്തൂ…

ശേഷം കാല് വെസ്റ്റ് ബോര്‍ഡ് ഇട്ട് കെട്ടി വച്ച് ( ഈ വാഴക്കൊല കേട്ടിലെ അത് പോലെ ) ഹോസ്പിറ്റലിലെ Ambulance ല്‍ തന്നെ Medical College ല്‍ കൊണ്ടു പോയി…കൂടാതെ അന്ന് ആബുലന്‍സ് ഓടിച്ച ഡ്രൈവര്‍ എന്റെ ഫോണ്‍ കൈയില്‍ വച്ചു…ഒരു മോഷണം….

MCH കൊണ്ട് ഇറക്കി അവര് പോയി…എന്നെ നേരെ കാഷ്യാലിറ്റിയില്‍ കയറ്റി…അത് കഴിഞ്ഞാണ് എന്റെ ചങ്ക് ആഷിഷ് കയറി വരുന്നത്….അവന്‍ വന്ന് എന്റെ കൈയില്‍ പിടിച്ച് കരഞ്ഞു ആദൃമായാണ് ആഷി കരയുന്നത്…ഒന്നും സംഭവികില്ല കുഞ്ഞാ…എനിക് അവന്‍ ധൈര്യം തന്നു…അപ്പഴും ഞാന്‍ ചോദിക്കുന്നത് ടാ ആസിഫിന് എന്ത് പറ്റി…?

അവന് കുഴപ്പമില്ല…നീ ധൈര്യായിട്ട് ഇരിക്ക്….അത്രയും പറഞ്ഞ് ആഷി പുറത്ത് പോയി…

പിന്നീട് ഒന്നും എനിക്ക് ഓര്‍മ്മയില്ല…കണ്ണ് തുറക്കുമ്പോള്‍ ICU ല്‍…കിടക്കുന്നു ബോധം തിരിച്ച്‌ കിട്ടിയട്ടിയപ്പോള്‍ എന്റെ കാലിലേക്കാണ് നോക്കിയത് അത് മുറിച്ച് കളഞ്ഞോ ?
എന്ന് ഇല്ല കളഞ്ഞില്ല…കെട്ടി വച്ച തുണികള്‍ക്കിടയില്‍ കാണാം വിരലുകള്‍…എന്തൊ വലാതാ ഒരു സന്തോഷം തോന്നി തൂങ്ങി പോയ കാല് എനിക്ക് തിരിച്ച് കിട്ടി…അറിയാതെ കണ്ണ് നിറഞ്ഞു ചിരിച്ചു…

18 ദിവസം ICU ല്‍ ജീവിതമായിരുന്നു…അന്ന് എന്നെ ഒരു മകനെ പോലെ ശ്രുശ്രൂഷിച്ചത് എന്റെ കൂട്ടുക്കാരന്‍ അഭിലാഷിന്റെ ചേച്ചിയാണ്…ഒരികലും മറക്കാന്‍ പറ്റില്ല…പിന്നീട് രണ്ട് ഓപ്പറേഷന്‍ കഴിഞ്ഞ് വാര്‍ഡിലേക്ക് മാറ്റി…

അന്ന് എന്റെ വലത് കാലിന് സ്വാധീനം ഇല്ലായിരുന്നു…ശരിക്കും തളര്‍ന്ന് പോയി…ഏകദേശം പത്ത് മാസത്തേക്ക് ചലിക്കാനോ അനക്കാനോ പറ്റിയിരുന്നില്ല… പിന്നീട് പതിയെ അത് തന്നെ ശരിയായി…ആ കാലിന് സ്വാധീനം കിട്ടില്ല എന്ന് പറഞ്ഞ ഡോക്ടര്‍മാര്‍ തന്നെ പിന്നീട് വിധി മാറ്റി എഴുതി….

MCH വിട്ട് പിന്നീട് Kottayam Disrict hospital വന്നു…അന്ന് വാട്ടര്‍ ബെഡിലാണ് കിടന്നിരുന്നത്…കാരണം നടുവിന് ക്ഷതം പറ്റിയിരുന്നു…

അത് കഴിഞ്ഞ് മൊഴിയെടുക്കാന്‍ വന്ന പോലീസുകാരില്‍ നിന്നാണ് പലകാര്യങ്ങളും അറിയുന്നത്

എന്നെ ഇടിച്ച വാഹനം കിടങ്ങൂരിലെ വണ്ടിയാണ്…കൂടാതെ അവര്‍ 5 പേരുണ്ടായിരുന്നു…മദ്യപിച്ച് വാഹനമോടിച്ചതിനാലാണ് അപകടം ഉണ്ടായത്… കൂടാതെ ഒന്നര മണിക്കൂര്‍ ഞാനും ആസിഫും റോഡില്‍ കിടന്നു…

പിന്നിടാണ് പലരും എന്നില്‍ നിന്ന് മറച്ച സത്യം ഞാന്‍ അറിയുന്നത് ആസിഫ് ഇന്ന് ഈ ഭൂമിയില്‍ ഇല്ല അവന്‍ എന്നെ തന്നിച്ചാക്കി പോയി…

തക്കസമ്മയത് ഹോസ്പിറ്റലില്‍ എത്തിച്ചിരുന്നെങ്കില്‍ അവന്‍ മരിക്കില്ലായിരുന്നു…എന്നാണ് Medical College Doctors പറഞ്ഞത്…അവിടെ കൂടിയിരുന്ന ഒരാള് വിചാരിച്ചിരുന്നെങ്കില്‍ അവന്‍ ഇന്ന് ഉണ്ടായിരുന്നേനേ. പക്ഷെ വഴിയില്‍ അപകടത്തില്‍ പെടുന്നവര്‍ ആരും ആര്‍ക്കും സ്വന്തമല്ലല്ലോ ?

നമ്മുടെ ആരുമല്ല അവര്‍ ആ ബോധ്യമാണ് അലെങ്കില്‍ കേസുംമറ്റും ഉണ്ടായാല്ലോ…എന്തായാലും മനുഷ്യന്റെ ജീവന് നാട്ടിലെ പട്ടിയുടെ വില പോലുമില്ല അതാണ് യാഥാര്‍ത്ഥ്യം…ആസിഫിന് തലയ്ക്കാണ് ക്ഷതമേറ്റത്… ഒരു അരമണിക്കൂര്‍ മുമ്പ് ഹോസ്പിറ്റല്‍ എത്തിരിച്ചിരുന്നെങ്കില്‍ അവനും ഇന്ന് ഈ ഭൂമിയില്‍ ഉണ്ടായെനേ….

ഞാന്‍ ഹെല്‍മറ്റ് ധരിച്ചത് കൊണ്ട് തലയ്ക്ക് കാര്യമായി ഒന്നും പറ്റിയില്ല..

അതിന് നന്ദി പറയണ്ടത് ആ ബസ്സ് ഡ്രൈവര്‍ക്കാണ്…

കൂടാതെ എന്നെ വാരിക്കോരി എടുത്ത ആ സ്ത്രീ ആരാണ് എന്ന് അറിയില്ല പക്ഷെ നടന്ന് പോയി അവരെ കണ്ടു പിടികണം…ആ സ്ത്രീ ഇലെങ്കില്‍ ഞാനില്ല….അത്രയും കടപാട് ഉണ്ട് എനിക്ക്…

എന്റെ ജീവിതത്തിലെ മരിച്ചാലും മറക്കാത്ത ഒരു തീരാ വേദനയാണ് ആസിഫ്….

അവന് പകരം ദൈവങ്ങള്‍ എന്നെയായിരുന്നു കൊണ്ടു പോകേണ്ടിരുന്നത്…അവിടെയും എന്നെ വിധി തോല്‍പിച്ചു…

ഞാന്‍ മറക്കാന്‍ ആഗ്രഹിക്കുന്ന ഒന്നാണ് എന്റെ ഭൂതകാലം…

ഇത് വായിക്കുന്ന എല്ലാവരോടും എനിക്ക് ഒരു അപേക്ഷയുണ്ട് വഴിയില്‍ ഒരു അപകടം കണ്ടാല്‍ അവരെ അടുത്തുള്ള ഒരു ഡിസ്പെന്ററിയില്‍ എങ്കിലും എത്തിക്കാനുള്ള മനസ്സ് കാണികണം…ഒരു ജീവന്റെ വില എന്താണ് എന്ന് മനസ്സിലാക്കി എല്ലാവരും ഉണര്‍ന്ന് പ്രവര്‍ത്തിക്കണം…

ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്ര വാഹനങ്ങള്‍ ഓടിക്കരുത്….

മദ്യപിച്ച് ഒരു വാഹനവും ഓടിക്കരുത്….

നഷ്ടപെടുന്ന ഒരു ജീവന്‍ അത് ഒരു കുടുംബത്തിന്റെ അത്താണി ആയിരിക്കും ഓര്‍ക്കുക…

#കുഞ്ഞു ?

വിനീതിന് വീട് വച്ച് നല്‍കാനായി ഫേസ്ബുക്ക്‌ കൂട്ടയ്മ ശ്രമം നടത്തിവരികയാണ്‌. അതിലേക്കായി സുമനസുകളുടെ സഹായം തേടുകയാണ്. സഹായങ്ങള്‍ നല്‍കാനായി DIFFERENT THINKERS എന്ന ഫേസ്ബുക്ക്‌ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ബാങ്ക് അക്കൗണ്ട്‌ തുറന്നിട്ടുണ്ട്. അതിലേക്ക് നിങ്ങളുടെ സഹായങ്ങള്‍ അയക്കാം.

Account Number – 20193191389
Name of Bank – STATE BANK OF INDIA
Branch ANNAMANADA ,
Account holder – Mrs. RENY THOMAS
IFS Code – SBIN0012890

വിവരങ്ങൾ നേരിട്ട് ചോദിച്ച് അറിയുന്നതിനായി കുഞ്ഞന്‍റെ അഡ്രസ്സും ഫോൺ നമ്പറും താഴെ കൊടുക്കുന്നു.
വിനീത് വിഷ്ണു .
തടത്തിൽ പറമ്പിൽ.
മറിയപ്പള്ളി P.O.,
നാട്ടകം, കോട്ടയം ജില്ല.
Phone +9189433 137 32

shortlink

Related Articles

Post Your Comments

Related Articles


Back to top button