ലെക്‌സിങ്ടണ്‍: പ്രശസ്ത അമേരിക്കന്‍ സ്പ്രിന്റര്‍ ടൈസണ്‍ ഗേയുടെ മകള്‍ ട്രിനിറ്റി ഗേ (15) വെടിയേറ്റു മരിച്ചു. ട്രിനിറ്റിയ്ക്ക് വെടിയേറ്റത് ലെക്സിങ്ടണില്‍ ഒരു റെസ്റ്റോറന്റിന്റെ പാര്‍ക്കിങ് സ്ഥലത്തു വച്ചാണ്. പാര്‍ക്കിങ്ങിലെ രണ്ട് വാഹനങ്ങളില്‍ ഉള്ളവര്‍ തമ്മിലുണ്ടായ വെടിവെപ്പിനിടെ ട്രിനിറ്റിയ്ക്ക് വെടിയേല്‍ക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
തൊണ്ടയില്‍ വെടിയേറ്റ ട്രിനിറ്റിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മകളുടെ മരണം ടൈസണ്‍ ഗേ സ്ഥിരീകരിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.’ അവള്‍ക്ക് അതിജീവിക്കാനായില്ല. ഞാനാകെ അസ്വസ്ഥനാണ്. എന്താണ് സംഭവിച്ചതെന്ന് എനിക്കൊരു പിടിയും കിട്ടുന്നില്ല’ എന്നാണ് ഗേ മാധ്യമങ്ങളോട് പറഞ്ഞത്.
ലണ്ടന്‍ ഒളിമ്പിക്‌സില്‍ 4×100 റിലേയില്‍ സ്വര്‍ണം നേടിയ വ്യക്തിയായിരുന്നു ടൈസണ്‍ ഗേ. പക്ഷെ മരുന്നടിക്ക് പിടിയിലായതിനെ തുടര്‍ന്ന് പിന്നീട് മെഡല്‍ നഷ്ടമാകുകയായിരുന്നു.
Post Your Comments