Kerala

ചോരയുടെ മണമുള്ള ഹര്‍ത്താല്‍; കൊലപാതക രാഷ്ട്രീയത്തെ കടന്നാക്രമിച്ച് പത്താം ക്ലാസുകാരി

ഗുരുവായൂര്‍: കണ്ണൂരില്‍ നടന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെയും നേതാക്കള്‍ക്കെതിരെയും ആഞ്ഞടിച്ച് ഒരു പത്താംക്ലാസുകാരി കേരളത്തില്‍ നടനമാടുന്ന രാഷ്ട്രീയ കൊലപാതകങ്ങളെ പരിഹസിച്ചാണ് ഗുരുവായൂരുകാരി സ്‌നേഹ ബഷീര്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. വീഡിയോ പോസ്റ്റ് ഇതിനോടകം വൈറലായി കഴിഞ്ഞു.

നേതാക്കള്‍ക്കുവേണ്ടി സ്വന്തം ജീവന്‍ പണയംവെക്കുന്ന പ്രവര്‍ത്തകരെ വിമര്‍ശിക്കുകയാണ് ഈ പെണ്‍കുട്ടി. വീഡിയോയിലൂടെയാണ് ഈ പെണ്‍കുട്ടിയുടെ പ്രതിഷേധ വാക്കുകള്‍. ചോരയുടെ മണമുള്ള ഹര്‍ത്താല്‍ എന്ന പേരിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ വീഡിയോ ഇതിനോടകം 45000 പേര്‍ ഷെയര്‍ ചെയ്തു കഴിഞ്ഞു.

വീഡിയോയിലൂടെ സ്‌നേഹ പറയുന്നതിങ്ങനെ.. നീ പിടഞ്ഞു മരിച്ചത് ആര്‍ക്കു വേണ്ടിയാണ്. നീ ഏത് പതാകയ്ക്കു വേണ്ടി പിടഞ്ഞു മരിച്ചാലും നഷ്ടം നിന്റെ കുടുംബത്തിനു സുഹൃത്തുക്കള്‍ക്കും മാത്രം, പാര്‍ട്ടിക്കുള്ള ഒരു രക്തസാക്ഷി എന്നതിനും ഒരു പൊതുദര്‍ശനത്തിനു വിലാപയാത്രയ്ക്കും അനുസ്മരണത്തിനുമപ്പുറം നിന്റെ മരണം കൊണ്ട് എന്തു കാര്യമെന്നുള്ള രൂക്ഷമായ ചോദ്യം ഉയര്‍ത്തിക്കൊണ്ടാണ് സ്നേഹ ബഷീറിന്റെ വീഡിയോ.

കത്തികൊണ്ടുള്ള കഠാര രാഷ്ട്രീയത്തോട് ഗുഡ്ബൈ പറയണമെന്നാവശ്യപ്പെട്ടാണ് സ്നേഹ ബഷീറിന്റെ വീഡിയോ അവസാനിക്കുന്നത്. കുന്നങ്കുളം ഹോളിക്രോസ് സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയാണ് സ്നേഹ.

shortlink

Related Articles

Post Your Comments

Related Articles


Back to top button