റിയാദ്: സൗദി അറേബ്യയില്‍ സ്വകാര്യ മേഖലയില്‍ സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിവസരങ്ങള്‍ ലഭ്യമാക്കുന്നതിന് പരിഷ്‌കരിച്ച നിതാഖാത്ത് നടപ്പിലാക്കുന്നു. ആറ് പുതിയ പദ്ധതികള്‍ ഉള്‍പ്പെടുന്ന നിതാഖാത് ഡിസംബര്‍ 11ന് നിലവില്‍ വരുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു.
തൊഴില്‍ വിപണിയിലെ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും വെല്ലുവിളികള്‍ക്ക് പരിഹാരം കാണുന്നതിനുമാണ് പുതിയ പദ്ധതി നടപ്പാക്കുന്നതെന്ന് തൊഴില്‍, സാമൂഹിക വികസന കാര്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. അഹ്മദ് ഖത്താന്‍ പറഞ്ഞു. ഭക്ഷ്യസേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ നാല്‍പ്പത് ശതമാനം സ്വദേശി തൊഴിലാളികളെ നിയമിക്കാന്‍ അനുവദിക്കും. സര്‍ക്കാര്‍ ജീവനക്കാരെ താല്ക്കാലികമായി സ്വകാര്യ സ്ഥാപനങ്ങളില്‍ നിയമിക്കാം. ഇവരെ നിതാഖാത്തില്‍ സ്വദേശി ജീവനക്കാരായി പരിഗണിക്കും. സര്‍ക്കാര്‍ ജീവനക്കാരുടെ പരിചയസമ്പത്ത് സ്വകാര്യ മേഖലക്ക് പ്രയോജനപ്പെടുത്തുന്നതിനാണ് നടപടി.
തൊഴിലാളികളും തൊഴിലുടമകളും പാലിക്കേണ്ട ധാര്‍മിക ബാധ്യതകള്‍ ഉള്‍പ്പെടുത്തിയ ചാര്‍ട്ടും മന്ത്രാലയം പ്രസിദ്ധീകരിച്ചു.
പരിഷ്‌കരിച്ച നിതാഖാത്ത് പ്രകാരം ജീവനക്കാരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ 50 മുതല്‍ 499 തൊഴിലാളികളുള്ള ഇടത്തരം സ്ഥാപനങ്ങളെ മൂന്നായി തരംതിരിക്കുന്ന പദ്ധതിയും മന്ത്രാലയം അംഗീകരിച്ചു. കൂടുതല്‍ സ്വദേശികള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിനും സ്വദേശിവല്‍ക്കരണത്തിന്റെ അടിസ്ഥാനത്തില്‍ ഓരോ വിഭാഗത്തിനും ആനുകൂല്യങ്ങള്‍ നല്‍കുന്നതിനുമാണ് ചെറുകിട സ്ഥാപനങ്ങളെ തരംതിരിക്കുന്നതെന്നും ഡോ. അഹ്മദ് ഖത്താന്‍ പറഞ്ഞു.
Post Your Comments