NewsGulf

മറ്റുള്ളവരെ ബഹുമാനിക്കുന്ന കാര്യത്തില്‍ ഈ ഗള്‍ഫ്‌ രാജ്യം മുന്നില്‍

റിയാദ്: മറ്റുള്ളവരെ ബഹുമാനിക്കുന്നതിൽ സൗദി രണ്ടാം സ്ഥാനത്തെന്ന് പഠന റിപ്പോര്‍ട്ടുകള്‍. 63 രാജൃങ്ങളിലെ ജനങ്ങള്‍ക്കിടയില്‍ നടത്തിയ വോട്ടെടുപ്പിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയത്. സൗദി അറേബ്യ ഇക്കാര്യത്തിൽ അമേരിക്കയെക്കാള്‍ മുന്നിലാണ് എന്നാണ് പഠനത്തിൽ പറയുന്നത്.

ലോകാടിസ്ഥാനത്തിൽ മറ്റുള്ളവരോട് കൂടുതല്‍ അനുകമ്പയും, ദയവും, കരുണയും പ്രകടമാക്കുന്ന രാജൃങ്ങളില്‍ സൗദി അറേബ്യയ്ക്ക് രണ്ടാം സ്ഥാനമാണ്. റിപ്പബ്ലിക് ഓഫ് ഇക്കഡോറിനാണ് ഒന്നാം സ്ഥാനം. അമേരിക്ക ഏഴാം സ്ഥാനത്തും, യു.എ.ഇ അഞ്ചാം സ്ഥാനത്തും കുവൈറ്റ് പത്താം സ്ഥാനത്തുമാണ്. അതുപോലെ മൂന്നാം സ്ഥാനത്ത് പെറുവും, നാലാം സ്ഥാനത്ത് ഡെന്മാര്‍ക്കും, കൊറിയ ആറാം സ്ഥാനത്തുമെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. തായ്‌വാന്‍, കോസ്റ്റാറിക്ക എന്നീ രാജൃങ്ങള്‍ എട്ടും ഒമ്പതും സ്ഥാനത്തുനില്‍ക്കുന്നു എന്നാണ് വിവിധ രാജ്യങ്ങളിലെ ജനങ്ങള്‍ നല്‍കി വോട്ടിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ പട്ടികയില്‍ പറയുന്നത്.

ഇത് സംബന്ധമായി പഠനം നടത്തിയത് അമേരിക്കയിലെ മൂന്ന് യൂണിവേഴ്‌സിറ്റികളാണ്. മിഷിഗണ്‍, ഇന്‍ഡ്യാന, ചിക്കാഗോ യൂണിവേഴ്‌സിറ്റികളാണ് പഠനം നടത്തിയത്. മറ്റുള്ളവരോട് ദയയും കരുണയും കാണിക്കുകയും നല്ല പെരുമാറ്റം കാഴ്ച വെക്കുകയും ചെയ്യുന്ന രാജൃങ്ങള്‍ ഏതാണെന്ന് ഇലക്ട്രോണിക് വോട്ടെടുപ്പിലൂടെ ലഭിച്ച ഫലത്തിന്റെ അടിസ്ഥാനത്തിലാണ് പഠനം തയ്യാറാക്കിയത്. 63 രാഷ്ട്രങ്ങളില്‍ നിന്നും 1,04000 പേരാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button