Gulf

ഭാര്യയെ മേക്കപ്പ് ഇല്ലാതെ കണ്ട ഭര്‍ത്താവ് ഉപേക്ഷിച്ച് രക്ഷപ്പെട്ടു

ഷാര്‍ജ: ഒരു ആണിനെ പെണ്ണാക്കി മാറ്റുന്ന മേക്കപ് കാലമാണിത്. അതുകൊണ്ടുതന്നെ ഒറ്റ നോട്ടത്തില്‍ ഒരു പെണ്ണിനെ തിരഞ്ഞെടുക്കാന്‍ പുരുഷന്മാര്‍ ഒന്നു മടിക്കും. സുന്ദരിയായ യുവതികളുടെ യഥാര്‍ത്ഥ സൗന്ദര്യത്തില്‍ ആശങ്കയുണ്ട് പലര്‍ക്കും. എന്നാല്‍, ഇത് വിവാഹമോചനത്തിന് വരെ വഴിവെച്ചാലോ..

കല്യാണം കഴിഞ്ഞ് കുറച്ച് ദിവസം കഴിഞ്ഞപ്പോഴാണ് ഭര്‍ത്താവ് ഭാര്യയുടെ ശരിയായ രൂപം കാണുന്നത്. ഭാര്യയുടെ യഥാര്‍ത്ഥ രൂപം കണ്ട ഭര്‍ത്താവ് ഉപേക്ഷിച്ചു പോയി എന്നാണ് പറയുന്നത്. പ്രമുഖ മന:ശാസ്ത്ര വിദഗ്ധനായ ഡോ. അബ്ദുള്‍ അസീസാണ് സംഭവം പറയുന്നത്. ഷാര്‍ജയിലാണ് സംഭവം നടന്നത്.

ഭര്‍ത്താവ് ഉപേക്ഷിച്ചതിനെതുടര്‍ന്നുണ്ടായ മാനസിക പ്രശ്നത്തില്‍ നിന്ന് മോചനം നേടാനാണ് ഈ സ്ത്രീ തന്നെ കാണാനെത്തിയതെന്ന് അദ്ദേഹം പറഞ്ഞു. മേക്കപ്പ് ഇല്ലാതെ കണ്ട ഭാര്യയെ തിരിച്ചറിഞ്ഞില്ല എന്നാണ് ഭര്‍ത്താവ് പറഞ്ഞത്. കൃത്രിമ കണ്‍പീലികള്‍ ധരിച്ച ഭാര്യ കല്യാണത്തിന് മുന്‍പ് കോസ്മറ്റിക്ക് സര്‍ജറിക്ക് വിധേയയായിട്ടുണ്ട്.

എല്ലാം തുറന്നു പറയുമ്പോഴേക്കും വൈകിപ്പോയിരുന്നുവെന്ന് അവര്‍ പറഞ്ഞതായും ഡോക്ടര്‍ പറയുന്നു. വിവരം അറിഞ്ഞ ഉടന്‍ ഭര്‍ത്താവ് വിവാഹമോചനം നേടിയെന്നും ഇദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button