NewsIndiaInternational

പാകിസ്ഥാന്റെ വെടിനിറുത്തല്‍ ലംഘനത്തിന് സൈന്യം തക്കതായ മറുപടി നല്‍കുന്നുണ്ട്: പരീക്കര്‍

 

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ നടത്തുന്ന വെടിനിറുത്തല്‍ ലംഘനങ്ങള്‍ക്ക് സൈന്യം തക്കതായ മറുപടി നല്‍കുന്നുണ്ടെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞു.പാക് അധീന കാശ്മീരിലെ മിന്നലാക്രമണത്തിനുശേഷം 25 തവണയാണ് പാകിസ്ഥാന്‍ വെടിനിറുത്തല്‍ കരാര്‍ ലംഘിച്ചത്. പൂഞ്ചിലെ വെടിവയ്പിലും ഷെല്ലാക്രമണത്തിലും അഞ്ച് സാധാരണക്കാര്‍ക്കും നാല് സൈനികര്‍ക്കും പരിക്കേറ്റിരുന്നു.

ഇന്ത്യയുടെ തിരിച്ചടിയില്‍ ഒന്‍പത് പാക് ജവാന്മാര്‍ക്കും പരിക്കേറ്റു.ജമ്മുവിലെ രജൗരിയില്‍ ഞായറാഴ്ച പുലര്‍ച്ചെ പാക് സൈന്യം നടത്തിയ വെടിവയ്പില്‍ ഉത്തര്‍പ്രദേശ് സ്വദേശിയായ സുധീഷ് കുമാര്‍ കൊല്ലപ്പെട്ടിരുന്നു. ഇത് കൂടാതെ ജമ്മുവിലെ രജൗരി ജില്ലയിലെ നൗഷേരയിലെയും ബാലക്കോട്ടയിലെയും സൈനിക പോസ്റ്റുകള്‍ക്ക് നേരെ ചെറു മോര്‍ട്ടാറുകളും ഷെല്ലുകളും ഉപയോഗിച്ചും പാകിസ്ഥാന്‍ ആക്രമണം നടത്തിയിരുന്നു.ഈ മാസം മൂന്നാം തീയതി മാത്രം നാലു തവണയാണ് പാകിസ്ഥാന്‍ വെടിനിറുത്തല്‍ കരാര്‍ ലംഘിച്ചത്. തുടര്‍ന്നുള്ള ദിവസങ്ങളിലും വെടിനിറുത്തല്‍ കരാര്‍ ലംഘനമുണ്ടായി. സൈന്യം തക്കതായ മറുപടിയും നൽകുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button