IndiaNews

ക്രിക്കറ്റ് താരം വിരാട് കോലിയുടെ കാമുകി ആരാണ്? പരീക്ഷയിലെ ചോദ്യം കണ്ടു കുട്ടികൾ അമ്പരന്നു

 

മുംബൈ: എയർഫോഴ്സ് എഞ്ചിനീയറിംഗ് പരീക്ഷയില്‍ നടി ദീപികാ പദുക്കോണിനെ സംബന്ധിച്ചുള്ള ചോദ്യമുണ്ടായത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ മഹാരാഷ്ട്രയിലെ ഒരു സ്കൂള്‍ പരീക്ഷയില്‍ ചോദിച്ച ചോദ്യം വിവാദമായി മാറിയിരിക്കുകയാണ്.കോലിയും അനുഷ്കയും പ്രണയത്തിലാണെ വാര്‍ത്തകള്‍ മൂന്ന് വര്‍ഷത്തിലേറെയായി ഗോസിപ്പ് കോളങ്ങളില്‍ വലിയ ചര്‍ച്ചയാണ്.

ക്രിക്കറ്റ് താരം വിരാട് കോലിയുടെ കാമുകി ആരാണ് എന്നതായിരുന്നു ചോദ്യം. മഹാരാഷ്ടയില്‍ ഭീവണ്ടിയിലെ ചാച്ചാ നെഹ്റു ഹിന്ദി ഹൈസ്കൂളിലെ ഒന്‍പതാം ക്ലാസ് ഫിസിക്കല്‍ ട്രെയിനിംഗ് പരീക്ഷയിലാണ് കോലിയുടെ കാമുകിയെക്കുറിച്ചുള്ള ചോദ്യം വന്നത്. അനുഷ്ക ശര്‍മ്മ, ദീപികാ പദുക്കോണ്‍, പ്രിയങ്ക ചോപ്ര എന്നിങ്ങനെ ഓപ്ഷനും നല്‍കിയിരുന്നു.കോലിയുടെ വ്യക്തി ജീവിതം കുട്ടികളുടെ വിവരം അളക്കാന്‍ മാനദണ്ഡമാക്കിയത് മോശമായെന്നാണ് വിമര്‍ശകര്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button