IndiaNews

പ്രസവവാര്‍ഡില്‍ എലി കടിച്ചു നവജാത ശിശു മരിച്ചു

ശ്രീനഗര്‍: സര്‍ക്കാര്‍ ആശുപത്രിയിലെ പ്രസവ വാര്‍ഡില്‍ എലിയുടെ കടിയേറ്റ രണ്ട് ദിവസം പ്രായമായ കുഞ്ഞ് മരിച്ചു. കാശ്മീരിലെ കിശ്ത്ത്വാര്‍ ജില്ലാ ആശുപത്രിയിലാണ് സംഭവം ഉണ്ടായിരിക്കുന്നത്.ചത്രു വില്ലേജിലുള്ള ഗുലാം ഹസന്‍ എന്നയാളുടെ ഭാര്യ കഴിഞ്ഞ വ്യാഴായ്ചയാണ് കിശ്ത്ത്വാര്‍ ജില്ലാ ആശുപത്രിയില്‍ ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്.പിന്നീട് ഇവരെ അമ്മയ്ക്കും കുഞ്ഞിനുമുള്ള വാര്‍ഡിലേക്ക് മാറ്റി.

എന്നാല്‍ കുറച്ചു സമയത്തിന് ശേഷം പിതാവ് കുട്ടിയെ സന്ദര്‍ശിക്കാനെത്തുമ്പോള്‍ കുട്ടിയെ ഒരു കൂട്ടം എലികള്‍ ചേര്‍ന്ന് കടിക്കുന്നതാണ് കാണുന്നത്. ഉടന്‍ തന്നെ ഡോക്ടര്‍മാരെ വിവരം അറിയിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു.കുട്ടിയുടെ ശരീരമാകമാനം എലിയുടെ കടിയേറ്റു രക്തമയമായിരുന്നു .

സംഭവം വിവാദമായ സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ടതായി ജമ്മുവിലെ ആരോഗ്യ ഡയറക്ടര്‍ ഗുര്‍ജീത് സിംഗ് പറയുന്നു. കുട്ടിക്ക് ജനിച്ച സമയത്തുണ്ടായിരുന്ന ചില അസുഖങ്ങളാണ് മരണകാരണമെന്നും മരിച്ചതിന് ശേഷമാണ് എലി കടിച്ചതെന്നുമാണ് ഇദ്ദേഹം പറയുന്നത്. ഇക്കാര്യത്തില്‍ കുറ്റക്കാരായ ആള്‍ക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button