Kerala

സ്കൂള്‍ അപേക്ഷയിലെ ജാതി കോളം നീക്കണം : സ്വാമി ഗുരുപ്രസാദ്

പത്തനംതിട്ട● സ്കൂള്‍ പ്രവേശനത്തിനുള്ള അപേക്ഷയിലെ ജാതി കോളം നീക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ശിവഗിരി മഠത്തിലെ സ്വാമി ഗുരുപ്രസാദ് നമുക്ക് ജാതിയില്ലാ വിളംബര ശതാബ്ദി ജില്ലാതല ഉദ്ഘാടന ചടങ്ങില്‍ നടത്തിയ വിളംബര പ്രഭാഷണത്തില്‍ പറഞ്ഞു.

ശ്രീനാരായണ ഗുരു ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും അദ്ദേഹത്തിന്‍റെ ദര്‍ശനങ്ങള്‍ പഠിക്കുകയും ചെയ്യുന്ന കാലമാണിത്. ജാതിയുടെയും മതത്തിന്‍റെയും പേരില്‍ മനുഷ്യരിലെ മനുഷ്യത്ത്വം നശിക്കുന്ന അവസ്ഥയാണിന്ന്. ഇക്കാലത്ത് ഗുരുവിന്‍റ ആശയങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. മനുഷ്യന്‍റെ ജാതി മനുഷ്യത്വമാണെന്നാണ് ഗുരു പറഞ്ഞത്. സാധാരണക്കാരുടെ മനസറിഞ്ഞ് അവരെ ഉദ്ബോധിപ്പിക്കാന്‍ ശ്രമിച്ച മഹത് വ്യക്തിത്വമാണ് ശ്രീനാരായണ ഗുരുവിന്‍റേത്. ഗുരു സ്പര്‍ശിക്കാത്ത മേഖലകളില്ല. യോഗിവര്യന്‍ എന്ന നിലയിലും കവി എന്ന നിലയിലും ബഹുമുഖ പ്രതിഭ വിളിച്ചോതിയ വ്യക്തിത്വമാണ് അദ്ദേഹത്തിന്‍റേതെന്നും സ്വാമി ഗുരുപ്രസാദ് പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ നമുക്ക് ജാതിയില്ലാ എന്ന മഹാ വിളംബരത്തെ ജനങ്ങളിലേക്കെത്തിക്കാന്‍ നടപടി സ്വീകരിച്ചത് ശുഭകരമാണ്. ചാതുര്‍വര്‍ണ്യത്തെ നിലനിര്‍ത്താന്‍ ഇന്നും ശ്രമിക്കുന്ന ഭാരതത്തില്‍ മഹത്തായ ദര്‍ശനം നല്‍കിയ ഋഷിവര്യനാണ് അദ്ദേഹം. ഗുരുവിന്‍റെ ആശയങ്ങളില്‍ നിന്ന് വ്യതിചലിക്കാതെയാണ് ശിവഗിരിയിലെ ഗുരുശിഷ്യര്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button