മഞ്ചേശ്വരം: തുളുനാട് ടൈംസില്‍ പ്രവാചകന് മുഹമ്മദ് നബിയുടെ ചിത്രം പ്രസിദ്ധീകരിച്ച സംഭവത്തില്‍ പത്രം ക്ഷമ ചോദിച്ചു. സി.പി.എം കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നിയന്ത്രണത്തിലുള്ള കന്നട പത്രമാണ് തുളുനാട് ടൈംസ്. ലേഖനം പ്രസിദ്ധീകരിച്ചപ്പോഴുണ്ടായ ശ്രദ്ധക്കുറവാണ് പിഴവിന് കാരണമെന്ന് പത്ര മാനേജ്മെന്റ് അറിയിച്ചു. ശനിയാഴ്ചത്തെ പത്രത്തിലാണ് ക്ഷമ ചോദിച്ച് കുറുപ്പ് ഇറക്കിയത്.
പ്രവാചകന് മുഹമ്മദ് നബിയെക്കുറിച്ച് കന്നട സാഹിത്യകാരന് സി.എന്‍. കൃഷ്ണമൂര്‍ത്തി എഴുതിയ ‘ജ്ഞാനദീപങ്ങള്‍’ എന്നപുസ്തകത്തിലെ ലേഖനത്തിനൊപ്പം നല്കിയ ചിത്രമാണ് പത്രത്തിലും പ്രസിദ്ധീകരിച്ചതെന്ന് തുളുനാട് ടൈംസ് മാനേജ്മെന്റ് അറിയിച്ചു.
വെള്ളിയാഴ്ച പത്രത്തിലെ നിലപാട് പേജിലെ മഹാത്മാക്കളുടെ ജീവചരിത്രം വിവരിക്കുന്ന ലേഖന പരമ്പരയില്‍ ‘മുഹമ്മദ് നബി’ എന്ന തലക്കെട്ടില്‍ വന്ന ലേഖനത്തിനൊപ്പമാണ് പ്രവാചകന്‍െറ ചിത്രം പ്രസിദ്ധീകരിച്ചത്. ഇതിനെ തുടർന്ന് വന്‍ പ്രതിഷേധമുയരുകയും വിവിധ മുസ്ലിം സംഘടനകള്‍ പ്രകടനവുമായി തെരുവിലിറങ്ങുകയും ചെയ്തിരുന്നു.
Post Your Comments