രജൗരി: പുലര്‍ച്ചെ തുടങ്ങിയ പാക് പ്രകോപനം കശ്മീരില്‍ തുടരുന്നു. ജമ്മു-കശ്മീരിലെ രജൗരി സെക്ടറില്‍ പാകിസ്ഥാന് വീണ്ടും വെടിവെയ്പ്പ് നടത്തിയിരിക്കുകയാണ്. ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ സൈനികന് കൊല്ലപ്പെട്ടു. ഇപ്പോഴും പാകിസ്ഥാന്റെ പ്രകോപനം തുടരുകയാണ്. ആക്രമണത്തില്‍ ഇന്ത്യന്‍ സൈന്യം തിരിച്ചടിക്കുന്നുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.
താഴ്വരയിലെ നൗഷാര മേഖലയിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാക് സൈന്യം വെടിയുതിര്‍ത്തിരുന്നു. ഇന്ന് പുലര്‍ച്ചയോടെയായിരുന്നു പാകിസ്താന്റെ ഭാഗത്തു നിന്നും ആക്രമണം ആരംഭിച്ചത്. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക് സൈന്യം നടത്തിയ ആക്രമണത്തിന് ഇന്ത്യ തക്കതായ തിരിച്ചടി നല്‍കിയെന്ന് സൈന്യം വ്യക്തമാക്കിയിരുന്നു.
ഇതിന് പിന്നാലെയാണ് രജൗരിയിലും പാക് ആക്രമണം ഉണ്ടായിരിക്കുന്നത്. ഇന്ത്യയുടെ മിന്നലാക്രമണത്തിനുശേഷം നിരവധി തവണ പാകിസ്ഥാന് നിയന്ത്രണ രേഖ ലംഘിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
Post Your Comments