കാസര്‍ഗോഡ്● പ്രസംഗങ്ങളിലൂടെ മതവിദ്വേഷം വളര്‍ത്തുന്നു എന്നാരോപിച്ച് ഹിന്ദു ഐക്യവേദി നേതാവ് ശശികല ടീച്ചര്‍ക്കെതിരെ പരാതി. അഭിഭാഷകനും പബ്ലിക് പ്രോസിക്യൂട്ടറുമായ ഹൊസ്ദുര്‍ഗിലെ അഡ്വ. സി. ഷുക്കൂര്‍ ആണ് പരാതിക്കാരന്. ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസിനാണ് ഷുക്കൂര്‍ ശനിയാഴ്ച പരാതി നല്‍കിയത്.
ഫേസ്ബുക്ക്, വാട്സ്ആപ്പ്, യൂട്യൂബ് തുടങ്ങിയ മാധ്യമങ്ങളില്‍ക്കൂടിയും ക്രിസ്ത്യന്‍, മുസ്ലിം മതവിഭാഗങ്ങളെ ശശികല ടീച്ചര്‍ ആക്ഷേപിക്കുന്നതായി പരാതിയില്‍ പറയുന്നു.
അതേസമയം, താന്‍ ഇതര മതവിഭാഗങ്ങളെ ആക്ഷേപിച്ചിട്ടില്ലെന്നും എല്ലാം പൊതുവേദികളില്‍ നടത്തിയ പ്രസംഗങ്ങള്‍ ആണെന്നും ശശികല ടീച്ചര്‍ പ്രതികരിച്ചു.
നേരത്തെ മതവിദ്വേഷം പടര്‍ത്തുന്ന പ്രസംഗം നടത്തുന്ന സലഫി നേതാവ് ഷംസുദ്ദീന് പാലത്തിനെതിരെയും അഡ്വ.ഷുക്കൂര്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രസംഗങ്ങള്‍ പരിശോധിച്ച പോലീസ് പാലത്തിനെതിരെ യു.എ.പി.എ ചുമത്തി കേസെടുത്തിരുന്നു.
Post Your Comments