നൗഷാര: വീണ്ടും കശ്മീര്‍ അതിര്‍ത്തിയില്‍ പാക് സൈന്യം വെടിയുതിർത്തു. നൗഷാര മേഖലയിലെ നാല് ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെയാണ് പാക് പ്രകോപനം ഉണ്ടായത്. വെടിയുതിര്‍ക്കൽ കൂടാതെ മോര്‍ട്ടാര്‍ ഷെല്‍ പ്രയോഗവും നിയന്ത്രണ രേഖയില്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്നു പുലര്‍ച്ചെ നടന്ന വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിന് ഇന്ത്യന്‍ സൈന്യം കനത്ത തിരിച്ചടി നല്‍കിയെന്ന് ആര്‍മി വൃത്തങ്ങള്‍ വ്യക്തമാക്കി. ഇന്ത്യന്‍ സൈനികര്‍ക്ക് പരുക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ ആക്രമണത്തിനു പിന്നാലെ നിരവധി തവണയാണ് പാകിസ്താന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്.
Post Your Comments