IndiaNewsInternational

ജയിലില്‍ നിന്നും ഞെട്ടിക്കുന്ന വിവരങ്ങള്‍പുറത്ത്; വിശന്നപ്പോള്‍ സഹതടവുകാരെ കൊന്നു തിന്നു

 

കാരക്കാസ്:വെനിസ്വേലയിലെ കുപ്രസിദ്ധമായ ജയിലില്‍ വച്ച്‌ തന്റെ മകനെ സഹതടവുകാരായ നരഭോജികള്‍ കൊന്നുതിന്നതായി പരാതിപ്പെടുന്ന പിതാവിന്റെ വാര്‍ത്തകള്‍ ഞെട്ടലോടെയാണ് ലോകം കേട്ടത്.വെനിസ്വേലയില്‍ അതിരൂക്ഷമായ ഭക്ഷ്യ പ്രതിസന്ധി നിലനില്‍ക്കുകയാണെന്ന് വിവരമുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധി അടിച്ചേല്‍പ്പിച്ച ഭക്ഷണ സാധനങ്ങളുടെ അപര്യാപ്തത മൂലം രാജ്യത്തെ ജയിലുകളില്‍ തടവുകാര്‍ കൂട്ടത്തോടെ മരിച്ചുവീഴുന്നതായി റിപ്പോട്ടുണ്ട്. ഇത്തരത്തില്‍ ഭക്ഷണം കിട്ടാതെ വലഞ്ഞവരാണ് നരഭോജികളായി മാറിയതെന്നാണ് റിപ്പോർട്ടുകൾ.

ഇത്തരത്തിൽ നരഭോജികളായ നാൽപ്പതോളം സഹ തടവുകാരനാണ് പരാതിക്കാരന്റെ മകനെ അടിച്ചു കൊന്നു കഷണങ്ങളാക്കി ഭക്ഷിച്ചത്‌.25 വയസുള്ള തന്റെ മകനെ ചെറിയൊരു മോഷണക്കുറ്റം ആരോപിച്ചാണ് വെനിസ്വേലയിലെ തച്ചിറാ ജയിലില്‍ അടച്ചതെന്ന് പിതാവ് യുവാന്‍ കാര്‍ലോസ് പറയുന്നു. എന്നാല്‍ പിന്നീട് തന്റെ മകനെ സന്ദര്‍ശിക്കാനെത്തിയപ്പോള്‍ മകന്‍ കൊല്ലപ്പെട്ടതായാണ് അറിയുന്നത്.ഇതിനെക്കുറിച്ച്‌ ചില സഹതടവുകാരോട് ചോദിച്ചപ്പോള്‍ കിട്ടിയ വിവരങ്ങള്‍ ഞെട്ടിക്കുന്നതായിരുന്നു.

അടുത്തിടെ ജയിലില്‍ ഒരു കലാപം നടന്നിരുന്നു. തുടര്‍ന്ന് തന്റെ മകനെ ചിലര്‍ കൊന്ന് തിന്നുകയായിരുന്നുവെന്ന് ഇയാള്‍ പരാതിപ്പെടുന്നു. മകന്‍ എങ്ങനെയാണ് കൊല്ലപ്പെട്ടതെന്നും ആരൊക്കെയാണ് ശരീരം തിന്നതെന്നും ദൃക്സാക്ഷികള്‍ തന്നോട് വെളിപ്പെടുത്തിയതായും ഇയാള്‍ അവകാശപ്പെടുന്നു. ഏതാണ്ട് നാല്‍പ്പത് പേര്‍ ചേര്‍ന്നാണ് തന്റെ മകനെയും മറ്റ് രണ്ട് പേരെയും കൊലപ്പെടുത്തിയ ശേഷം കഷണങ്ങളാക്കി ഭക്ഷിച്ചതെന്നും ഇയാള്‍ പരാതിയില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button