വാഷിംഗ്ടണ്‍: അതിര്‍ത്തി രാജ്യങ്ങളുടെ കാര്യങ്ങള്‍ അന്വേഷിക്കാതെ സ്വന്തം മണ്ണിലെ എല്ലാ ഭീകരവാദ സംഘങ്ങള്‍ക്ക് എതിരെയും പോരാടാന്‍ പാകിസ്ഥാന് അമേരിക്കയുടെ ഉപദേശം. അവയെ നിരോധിക്കാനുള്ള നടപടികള്‍ എത്രയും വേഗത്തില്‍ സ്വീകരിക്കണമെന്നും അമേരിക്ക പാകിസ്ഥാനോട് ആവശ്യപ്പെട്ടു.
ഭീകരവാദികളുടെ കരങ്ങളാലും തീവ്രവാദ പ്രവര്‍ത്തനങ്ങളാലും പാകിസ്ഥാന് കഷ്ടത അനുഭവിച്ചിട്ടുണ്ട്. ഈ തീവ്രവാദ ഭീഷണിയെ നേരിടുന്നതിന് ഞങ്ങള്‍ക്ക് പാകിസ്ഥാനെ സഹായിക്കാന്‍ താല്പര്യമുണ്ട്. എന്നാല്‍ പാകിസ്ഥാനും അവരുടെ പ്രദേശത്ത് അഭയം തേടുകയും കണ്ടെത്തുകയും ചെയ്യുന്ന ഭീകരരെ കണ്ടെത്താന്‍ ശ്രമിക്കണമെന്നുമാണ് അമേരിക്ക തങ്ങളുടെ നയം വ്യക്തമാക്കിയത്.
Post Your Comments