തിരുവനന്തപുരം: സിപിഎമ്മിന്റെ നിലപാട് തികച്ചും അപഹാസ്യമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. അഴിമതി കയ്യോടെ പിടികൂടിയപ്പോള്‍ മന്ത്രിസഭയില്‍ നിന്ന് രാജിവെച്ച ഇ പി ജയരാജന്റെ നടപടിയെ സിപിഎം മഹത്വവല്‍ക്കരിക്കുന്നു എന്നാണ് കുമ്മനം പറയുന്നത്. അഴിമതിക്കെതിരെ പോരാടാനോ അഴിമതിക്കാര്യത്തില്‍ യുഡിഎഫില്‍ നിന്ന് വ്യത്യസ്തരാണെന്ന് കാണിക്കാനോ അല്ല ജയരാജനെ രാജി വെപ്പിച്ചതെന്നും മറിച്ച് മുഖ്യമന്ത്രിക്കു വേണ്ടി ജയരാജനെ ബലിയാടാക്കുകയായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജയരാജനെപ്പോലെയുളള ഒരാള്‍ മുഖ്യമന്ത്രി അറിയാതെ ഇത്തരം തീരുമാനങ്ങള്‍ എടുക്കില്ലെന്ന് എല്ലാവര്‍ക്കും അറിവുള്ള കാര്യമാണ്. നിയമന വാര്‍ത്ത പുറത്തു വന്നപ്പോള്‍ അതിനെ ജയരാജന്‍ ന്യായീകരിക്കാന്‍ മുതിര്‍ന്നതും അതു കൊണ്ടാണെന്നും വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു . ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യങ്ങൾ അദ്ദേഹം പറഞ്ഞത്.
Post Your Comments