തൃശൂർ: ദളിതര്‍ക്ക് ഭൂമി നല്‍കിയില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാരിനെതിരായി സമരം ആരംഭിക്കുമെന്ന് ജിഗ്നേഷ് മേവാനി തൃശൂരില്‍ പറഞ്ഞു. സ്വന്തം അസ്ഥിത്വത്തില്‍ നിന്നുകൊണ്ട് അടിസ്ഥാന വര്‍ഗ്ഗത്തിന്റെ സാമൂഹികാവശ്യങ്ങള്‍ നേടിയെടുക്കാനുള്ള പോരാട്ടങ്ങള്‍ക്ക് സമയമായെന്നും മേവാനി പറഞ്ഞു.
തൃശൂര്‍ സാഹിത്യ അക്കാദമിയില്‍ സംഘടിപ്പിച്ച ദലിത് ജനാധിപത്യ സംഗമം ജിഗ്നേഷ് മേവാനി ഉദ്ഘാടനം ചെയ്തു സംസാരിക്കവെയാണ് ഇടതു സര്‍ക്കാരിനോടുള്ള നിലപാട് വ്യക്തമാക്കിയത്. ഗുജറാത്തില്‍ സി.പി.എം ദലിതര്‍ക്കൊപ്പം ഉണ്ടായിരുന്നു. എന്നാല്‍ കേരളത്തില്‍ ദലിതര്‍ക്ക് നല്‍കാനുള്ള ഭൂമി കണ്ടെത്തിയിട്ടും എല്‍.ഡി.എഫ് സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്നും, ഭൂമി നല്‍കിയില്ലെങ്കില്‍ സെക്രട്ടേറിയേറ്റ് പടിക്കല്‍ സമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ദലിതര്‍ ഭൂ സമരത്തില്‍ ഒറ്റക്കെട്ടായി നില്‍ക്കണം.
Post Your Comments