തിരുവനന്തപുരം● തിരുവനന്തപുരത്ത് ജര്‍മ്മന്‍ ഓണററി കോണ്‍സുലേറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ കോണ്‍സുലേറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു. വിവിധ രംഗങ്ങളിൽ കേരളവും ജർമനിയും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്താൻ കോൺസലേറ്റിന്റെ പ്രവർത്തനം സഹായകരമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നിരവധി രംഗങ്ങളില്‍ ജര്‍മ്മനിയും കേരളവും അടുത്ത പങ്കാളികളാണെന്ന് ജര്‍മ്മന്‍ കോണ്‍സല്‍ ജനറല്‍ മാര്‍ഗിറ്റ് ഹെല്‍വിഗ് ബോയറ്റ് പറഞ്ഞു. വിദ്യാഭ്യാസം, സംസ്കാരികം, ശാസ്ത്രസാങ്കേതികം തുടങ്ങിയ മേഖലകളില്‍ സഹകരണം വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. കൂടുതല്‍ ജര്‍മ്മന്‍ കമ്പനികള്‍ കേരളത്തില്‍ നിക്ഷേപം നടത്തണം. കേരളത്തിലേക്ക് കൂടുതല്‍ ജര്‍മ്മന്‍ ടൂറിസ്റ്റുകള്‍ സന്ദര്‍ശനം നടത്തണമെന്ന് ആഗ്രഹിക്കുന്നതായും അവര്‍ പറഞ്ഞു.
പുതിയ ജര്‍മ്മന്‍ കോണ്‍സുലേറ്റ് ജര്‍മ്മനി-കേരള ബന്ധം പുതിയ തലത്തില്‍ എത്തിക്കുമെന്നും ബോയറ്റ് അഭിപ്രായപ്പെട്ടു.
തിരുവനന്തപുരത്തെ ജര്‍മ്മന്‍ പ്രതിനിധിയായ സയീദ് ഇബ്രാഹിം ചടങ്ങില്‍ വച്ച് സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനം ഏറ്റെടുത്തു. ഐ.ടി സംരഭകനായ സയീദ് ഇബ്രാഹിം ഇന്‍ഡോ-ജര്‍മ്മന്‍ ചേംബര്‍ ഓഫ് കൊമ്മേഴ്സിന്റെ ഓണററി പ്രതിനിധിയാണ്.
Post Your Comments