ന്യൂഡൽഹി:മോദി സർക്കാരിനെ അനുമോദിച്ച് അഖിലേന്ത്യാ ക്രിസ്ത്യന്‍ കൗണ്‍സില്‍.മോദി സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും ഭീകരതയ്ക്കെതിരായ രാജ്യത്തിന്റെ പോരാട്ടത്തെ പൂര്‍ണമായും പിന്തുണയ്ക്കുന്നുവെന്നും ക്രിസ്ത്യന്‍ കൗണ്‍സില്‍ സ്ഥാപക അദ്ധ്യക്ഷന്‍ റെവറന്റ് ജോസഫ് ഡിസൂസ പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ വികസന പ്രവർത്തനങ്ങൾ മാതൃകാപരവും രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാന്‍ ഉതകുന്നതുമാണ്. രാജ്യം ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ഭീകരവാദമാണ്. മോദിസർക്കാരിന്റെ ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് രാജ്യത്തെ ക്രിസ്തുമത വിശ്വാസികള്‍ പൂര്‍ണ പിന്തുണ നല്‍കുന്നതായും ജോസഫ് ഡിസൂസ പറയുകയുണ്ടായി.അതേസമയം മതതിന്റെ പേരില്‍ രാജ്യത്ത് അതിക്രമം അനുവദിയ്ക്കില്ലെന്നും ഭീകരവാദത്തെ ഒറ്റക്കെട്ടായി നേരിടേണ്ട സമയമാണിതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് വ്യക്തമാക്കി.ക്രിസ്ത്യന്‍ കൗണ്‍സില്‍ ലീഡേഴ്സ് കോണ്‍ഫറന്‍സില്‍ സംസാരിക്കവെ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കുകയായിരുന്നു.
Post Your Comments