ബീജിംഗ്:ഇന്ത്യക്ക് എൻ.എസ് .ജി അംഗത്വം നല്കുന്നതിനോടും ജെയ്ഷ ഇ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിനെ യു എൻ ആഗോള ഭീകര പട്ടികയിൽ പെടുത്തുന്നതിനോടുമുള്ള എതിർപ്പിൽ മാറ്റമില്ലെന്നുറച്ച് ചൈന.ഇന്ന് ഗോവയിൽ തുടക്കമാകുന്ന ബ്രിക്സ് ഉച്ചകോടിയിൽ ചൈനീസ് പ്രസിഡന്റ ഷീ ജിൻ പിങ് പങ്കെടുക്കാനിരിക്കെയാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം നിലപാട് വ്യക്തമാക്കിയത്.
മസൂദ് അസ്ഹറിനെ ഭീകരപട്ടികയിൽ പെടുത്തണമെന്ന ഇന്ത്യയുടെ ആവശ്യം യു എൻ മാനദണ്ഡങ്ങളനുസരിച്ചുള്ളതല്ല എന്നാണ് ചൈനയുടെ വാദം.ഭീകര ഗ്രൂപ്പുകളെ നിർണ്ണയിക്കുന്ന യു എൻ കമ്മിറ്റി ഇക്കാര്യത്തിൽ ചർച്ച ചെയ്ത് ധാരണയിലെത്തണമെന്ന് വിദേശകാര്യ വക്താവ് ഗെങ് ഷുവാങ് അഭിപ്രായപ്പെട്ടു.എന്നാൽ ഇന്ത്യയുമായുള്ള ബന്ധം സാധാരണ ഗതിയിൽ മുന്നോട്ടുപോകുമെങ്കിലും ഈ വിഷയങ്ങളിലെ ചൈനീസ് നിലപാടിൽ മാറ്റമില്ലെന്നും ഗെങ് ഷുവാങ് പറയുകയുണ്ടായി.
Post Your Comments