പനാജി : ഗോവയില്‍ രണ്ടുദിവസത്തെ ബ്രിക്‌സ് ഉച്ചകോടിയ്ക്ക് ഇന്ന് തുടക്കം. ബ്രിക്‌സിന്റെ എട്ടാമത്തെ ഉച്ചകോടിയാണ് ഇത്. ഇത്തവണത്തെ മുഖ്യ അജണ്ട ഭീകരതയ്‌ക്കെതിരായ പോരാട്ടവും, ബ്രിക്‌സ് രാജ്യങ്ങളുമായുള്ള വാണിജ്യ-വ്യാപാര ബന്ധം മെച്ചപ്പെടുത്തലുമാകും.ഉച്ചകോടി പ്രമാണിച്ച് കനത്ത സുരക്ഷയാണ് ഗോവയിലെങ്ങും. വിവിധ ബീച്ചുകളില്‍ സുരക്ഷാ സംവിധാനങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്.
ബ്രിക്‌സ് രാഷ്ട്രങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനും സഹകരണത്തിന്റെ പുതിയമേഖലകള്‍ കണ്ടെത്താനും ഉച്ചകോടി സഹായിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതീക്ഷ പ്രകടിപ്പിച്ചു. മോദി ഉച്ചകോടിയ്‌ക്കെത്തുന്ന രാഷ്ട്രത്തലവന്‍മാരുമായി പ്രത്യേക കൂടിക്കാഴ്ചയും നടത്തുന്നുണ്ട്. രാഷ്ട്രത്തലവന്‍മാരുടെ കൂടിക്കാഴ്ചയില്‍ തീവ്രവാദത്തിനെതിരെ യോജിച്ച പോരാട്ടവും, പാകിസ്താന്റെ നിലപാടുകളും ചര്‍ച്ചാവിഷയമാകും. ബ്രിക്‌സ് ഉച്ചകോടിയ്ക്ക് ശേഷം ബിംസ്‌റ്റെക് രാജ്യങ്ങളുമായി ചേര്‍ന്നുള്ള സംയുക്ത ഉച്ചകോടിയും നടക്കും. ഇന്ത്യയെ കൂടാതെ ബംഗ്ലാദേശ്, ശ്രീലങ്ക, മ്യാന്‍മര്‍, തായ്‌ലന്‍ഡ്, ഭൂട്ടാന്‍, നേപ്പാള്‍ എന്നീ രാജ്യങ്ങളാണ് ഈ സംഘടനയിലുള്ളത്.
Post Your Comments