ഭോപ്പാൽ:ഉള്ളിവിലയിലുണ്ടായ കുത്തനെയുള്ള ഇടിവ് മൂലം മധ്യപ്രദേശില്‍ നശിച്ചത് ഏഴ് ലക്ഷം ക്വിന്റല്‍ ഉള്ളി.ഉള്ളിവില ഇടിഞ്ഞതോടെ മധ്യപ്രദേശ് സർക്കാർ കർഷകരിൽ നിന്ന് സംഭരിച്ച് സൂക്ഷിച്ചിരുന്ന ഏഴ് ലക്ഷം ക്വിന്റല്‍ ഉള്ളിയാണ് നശിച്ചത്.കൂടാതെ നശിച്ച ഉള്ളി സംസ്‌കരിക്കാന്‍ സർക്കാരിന് 6.7 കോടി രൂപ ചെലവാകുകയും ചെയ്തു.കഴിഞ്ഞ മാസങ്ങളില്‍ ഉള്ളിവില കിലോയ്ക്ക് 50 പൈസ എന്ന നിലയിലേക്ക് താഴുകയായിരിന്നു.തുടർന്ന് കര്‍ഷകരെ സഹായിക്കാന്‍ കിലോയ്ക്ക് ആറു രൂപ താങ്ങുവിലയില്‍ സർക്കാർ 10 ലക്ഷം ക്വിന്റല്‍ ഉള്ളി സംഭരിക്കുകയായിരിന്നു.
എന്നാല്‍ ഉള്ളി സൂക്ഷിക്കാനുള്ള കൃത്യമായ സംഭരണ സംവിധാനങ്ങളില്ലാതെ ശേഖരിച്ച ഉള്ളിയില്‍ ഭൂരിഭാഗവും നശിക്കുകയായിരിന്നു.ഉള്ളി പൊതുവിതരണ സ്ഥാപനമായ ന്യായവില ഷോപ്പുകള്‍ വഴി കിലോയ്ക്ക് ഒരു രൂപ നിരക്കില്‍ വിറ്റഴിക്കാന്‍ ശ്രമിച്ചെങ്കിലും അതും കൃത്യമായ രീതിയിൽ നടപ്പാക്കാൻ സർക്കാരിന് കഴിഞ്ഞില്ല. കേടു വന്ന ഉള്ളി സംസ്‌കരിക്കാന്‍ ഒരു ക്വിന്റലിന് 90 രൂപ എന്ന നിരക്കില്‍ ചെലവ് വന്നു.ഇത് വാങ്ങിയ തുകയേക്കാള്‍ അധികമായി 6.76 കോടി രൂപ സംസ്‌കരിക്കാന്‍ ചെലവു വന്നതായി മധ്യപ്രദേശ് കോപ്പറേറ്റിവ് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ജനറല്‍ മാനേജര്‍ യോഗേഷ് വ്യക്തമാക്കി.അതേസമയം ഉള്ളി വില്‍പന നടത്താന്‍ ഫെഡറേഷന്‍ ആവശ്യമായ നടപടികളൊന്നും സ്വീകരിച്ചില്ലെന്നും അതിനായി യാതൊരു ശ്രമവും നടത്തിയില്ലെന്നുമുള്ള ആരോപണവുമായി ന്യായവില കേന്ദ്രങ്ങള്‍ രംഗത്തു വന്നിട്ടുണ്ട്
Post Your Comments