ന്യൂഡൽഹി:രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കാനാവില്ലെന്ന നിലപാടുമായി കോൺഗ്രസ്സ്. മുസ്ലിംവ്യക്തിനിയമ ബോർഡിൽ നിന്നും സംഘടനകളിൽ നിന്നും എതിർപ്പുയരുന്ന സാഹചര്യത്തിലാണ് കോൺഗ്രസിന്റെ ഈ തീരുമാനം.എന്നാൽ ഏകീകൃത സിവിൽ കോഡിനെ എതിർത്തുകൊണ്ട് ജെ.ഡി.യുവും രംഗത്തെത്തിയിട്ടുണ്ട്.വിവിധ സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന നിയമസഭാതെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി ജനങ്ങൾക്കിടയിൽ വർഗീയ ധ്രുവീകരണമുണ്ടാക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രസർക്കാർ ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ ശ്രമിക്കുന്നതെന്നാണ് ജെ ഡി യു വിന്റെ വാദം.
എന്നാൽ പുരോഗമനപരമായ സമൂഹം ലക്ഷ്യമിട്ടാണ് ഏകീകൃത സിവിൽ കോഡ് കൊണ്ടുവരാൻ ആലോചിക്കുന്നതെന്ന നിലപാടിലാണ് ബി.ജെ.പി.വ്യത്യസ്ത സമുദായങ്ങളും വ്യക്തിനിയമങ്ങളുമുള്ള ഇന്ത്യയിൽ ഏകീകൃത സിവിൽ കോഡ് അപ്രായോഗികമാണെന്നും ഇതിനെ ഒരു ഹിന്ദു ,മുസ്ലിം വർഗീയ പ്രശ്നമായി കാണരുതെന്നും കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ വീരപ്പമൊയ്‌ലി പറയുകയുണ്ടായി.എന്നാൽ ഇന്ത്യയുടെ ബഹുസ്വരത തകർക്കാനാണ് ഇത്തരം നീക്കമെന്ന് എം .ഐ എം നേതാവ് അസറുദീൻ ഒവൈസി ആരോപിച്ചു. ഏകീകൃത സിവിൽ കോഡ് സംബന്ധിച്ചും മുസ്ലിങ്ങളിലെ മുത്തലാക്ക് വിവാഹമോചന സമ്പ്രദായത്തെക്കുറിച്ചും ജനാഭിപ്രായം തേടിക്കൊണ്ട് നിയമ കമ്മീഷൻ ചോദ്യാവലി സമർപ്പിച്ചിരുന്നു.ഇതിനെ എതിർത്തുകൊണ്ടും മുസ്ലിം വ്യക്തിനിയമ ബോർഡ് രംഗത്തെത്തിയിട്ടുണ്ട്.
ഇത് പുരോഗമനപരമായ സമൂഹത്തിലേക്കുള്ള ചുവടുവയ്‌പ്പാണെന്നും എല്ലാവരുമായി കൂടിയാലോചിച്ച ശേഷം നിലപാട് സുപ്രീംകോടതിയെ അറിയിക്കുമെന്നും ബി.ജെ.പി ദേശീയ സെക്രട്ടറി സിദ്ധാർഥ് നാഥ് സിംഗ് അറിയിച്ചു.എന്നാൽ തുർക്കി,ഇറാൻ,പോലുള്ള രാജ്യങ്ങളിൽ ലിംഗസമത്വം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ഇത്തരത്തിൽ സിവിൽകോഡ് പരിഷ്കരണം നടപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി.
Post Your Comments