India

ജയലളിതയുടെ ആരോഗ്യം മെച്ചപ്പെടാന്‍ എഐഡിഎംകെ പ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്തു!

ചെന്നൈ: തമിഴ് ജനതയുടെ വികാരം ഇത്രമാത്രം അധപതിച്ചോ എന്നു ചോദിച്ചു പോകാം. ജയലളിതയ്ക്കുവേണ്ടി സ്വന്തം ജീവന്‍ ബലി കൊടുക്കാന്‍ തന്നെ തയ്യാറാണ് തമിഴര്‍. ജയലളിതയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടാന്‍ എഐഡിഎംകെ പ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്തു. തംബാരം സ്വദേശി സര്‍ഗുണം എന്നയാളാണ് ആത്മഹത്യ ചെയ്തത്.

മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തുകയായിരുന്നു. ജയലളിതയുടെ ആരോഗ്യസ്ഥിതി മോശമായതറിഞ്ഞ ഇയാള്‍ മാനസികമായി തളര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം ഇയാള്‍ തംബാരം സാനിറ്റോറിയത്തിന് അടുത്തെത്തി ജയലളിതയുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെടാന്‍ പ്രാര്‍ത്ഥിക്കുകയും അധികൃതര്‍ സത്യാവസ്ഥ അറിയിക്കുന്നില്ലെന്ന് പറയുകയുമായിരുന്നു.

ആ സമയത്ത് ഇയാള്‍ മണ്ണെണ്ണ കൈയ്യില്‍ കരുതിയിരുന്നു. ആളുകള്‍ തടയുന്നതിനുമുന്‍പ് ഇയാള്‍ തീ കൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ ക്രോംപെറ്റിലെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് കില്‍പൗക്ക് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍വെച്ച് മരണപ്പെട്ടു. ഇയാള്‍ക്ക് ഭാര്യയും നാല് വയസ്സുള്ള കുട്ടിയുമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button