NewsIndia

പാക് മാധ്യമത്തിന്റെ വ്യാജ വാർത്തക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: മിന്നലാക്രമണം സംബന്ധിച്ച് വ്യാജ വാർത്ത പുറത്തുവിട്ട പാക് പത്രത്തിനെതിരെ ഇന്ത്യ.പാക് അധീന കശ്മീരില്‍ ഇന്ത്യ നടത്തിയ മിന്നല്‍ ആക്രമണം വ്യാജമായിരുന്നെന്ന് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി എസ്. ജയ്ശങ്കര്‍ സമ്മതിച്ചതായി പാകിസ്താന്‍ പത്രം പുറത്തുവിട്ട വാർത്ത അടിസ്ഥാന രഹിതമാണെന്ന് വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു.

ഇന്ത്യ നടത്തിയ മിന്നലാക്രമണം വ്യാജമാണെന്നുള്ള വാർത്ത പാകിസ്താന്‍ പത്രമായ ‘ന്യൂസ് ഇന്റര്‍നാഷണല്‍’ ആണ് പുറത്തുവിട്ടത്.ജര്‍മന്‍ വിദേശകാര്യ മന്ത്രാലയം സന്ദര്‍ശിച്ച പാക് മന്ത്രി രുക്‌സാന അഫ്‌സലിനോട് ജര്‍മന്‍ അധികൃതരാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്നുമാണ് പത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.എന്നാൽ ഈ വാര്‍ത്ത പൂര്‍ണമായും കെട്ടിച്ചമച്ചതും അടിസ്ഥാനമില്ലാത്തതുമാണെന്ന് വികാസ് സ്വരൂപ് പ്രതികരിച്ചു.മിന്നലാക്രമണത്തെക്കുറിച്ച് ഔദ്യോഗിക വിശദീകരണം നടത്തുമ്പോള്‍ ജര്‍മന്‍ അമ്പാസിഡര്‍ മാര്‍ട്ടിന്‍ നെയ് അടക്കമുള്ളവര്‍ ഉണ്ടായിരുന്നെന്നും എന്നാൽ പിന്നീട് ഈ വിഷയത്തെക്കുറിച്ച് പ്രസ്താവനകളൊന്നും ഉണ്ടായിട്ടില്ലെന്നും വികാസ് സ്വരൂപ് പറയുകയുണ്ടായി.

shortlink

Post Your Comments


Back to top button