NewsInternational

റഷ്യയുമായി കൈകോര്‍ത്ത് പ്രതിരോധ മേഖല ശക്തമാക്കാന്‍ ഇന്ത്യ

മോസ്‌കോ:പ്രതിരോധ മേഖല കൂടുതൽ ശക്തമാക്കാനൊരുങ്ങി ഇന്ത്യ.ഇതിന്റെ ഭാഗമായി പ്രതിരോധ മേഖലയിലെ അത്യാധുനിക സംവിധാനങ്ങൾ കൈമാറാനുള്ള 39000 കോടിയുടെ കരാറില്‍ ഇന്ത്യയും റഷ്യയും ഒപ്പു വയ്ക്കും.ഗോവയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്കിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിനും വ്യോമ മിസൈല്‍ പ്രതിരോധ സംവിധാനമുൾപ്പെടെയുള്ള കരാറിൽ ഒപ്പുവെക്കുക.വ്യോമ പ്രതിരോധ മേഖലയില്‍ റഷ്യയുടെ അത്യാധുനിക പ്രതിരോധ സംവിധാനമായ ‘എസ്-400’ ഇന്ത്യക്ക് കൈമാറുമെന്നതാണ് ഇതിൽ പ്രധാനം.

വ്യോമമേഖലയില്‍ റഷ്യയുടെ ഏറ്റവും പുതിയ പ്രതിരോധസംവിധാന ശ്രേണിയിലുള്ളതാണ് എസ്-400. 400 കിലോമീറ്റര്‍ പരിധിയില്‍ മുന്നൂറിലധികം ശത്രു മിസൈലുകള്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ തുടങ്ങിയവ തിരിച്ചറിയാനും കഴിവുള്ളതാണ് എസ്-400 സംവിധാനം.കൂടാതെ ചെറുകിടാവശ്യങ്ങള്‍ക്കുപയോഗിക്കുന്ന 200 കാമോവ് 226ടി ഹെലികോപ്ടറുകള്‍ നിര്‍മിക്കാനുള്ള കരാര്‍ സംബന്ധിച്ച തീരുമാനവും കൂടിക്കാഴ്ചയിലുണ്ടാകും.മെയ്ക് ഇന്ത്യയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുദ്ദേശിക്കുന്ന ഈ പദ്ധതിക്ക് 100 കോടി ഡോളറാണ് ചെലവു കണക്കാക്കുന്നത്.

അതേസമയം ഇരു രാജ്യങ്ങളും സംയുക്തമായി നിര്‍മിക്കാനുദ്ദേശിക്കുന്ന അഞ്ചാം തലമുറ യുദ്ധവിമാനങ്ങള്‍ (എഫ്.ജി.എഫ്.എ), 150 കോടി ഡോളര്‍ ചെലവില്‍ ആണവ അന്തര്‍വാഹിനി വാടകയ്‌ക്കെടുക്കുന്ന വിഷയം തുടങ്ങിയവയിലും ചർച്ചകളുണ്ടാകുമെന്നാണ് നിഗമനം.നിലവില്‍ ഇന്ത്യക്ക് ഏറ്റവുംകൂടുതല്‍ അത്യാധുനിക യുദ്ധോപകരണങ്ങള്‍ കയറ്റുമതി ചെയ്യുന്നത് റഷ്യയാണ്.അതിനാൽ തന്നെ വ്യോമ മിസൈല്‍ പ്രതിരോധ മേഖല ആധുനിക സജ്ജീകരണങ്ങളോടെ കൂടുതൽ ശക്തമാക്കാനാണ് ഇന്ത്യയുടെ നീക്കം

shortlink

Related Articles

Post Your Comments

Related Articles


Back to top button