KeralaNews

മകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് യുവതി കാമുകനുമൊത്തു കൂട്ടിരുന്നു :ഒടുവില്‍ ഭര്‍ത്താവെത്തിയപ്പോള്‍ സംഭവിച്ചത്!!!

കോട്ടയം; കോട്ടയത്തെ ഒരു സ്വകാര്യ ആശുപത്രിയിലാണ് സംഭവം.ആദ്യം കുട്ടിയുമായി യുവതി ആശുപത്രിയിലെത്തുകയും, രോഗം കുറച്ചു കൂടുതലായതിനാൽ കുട്ടിയെ അവിടെ അഡ്മിറ്റ് ആക്കുകയും ചെയ്തു.

കുറച്ചു കഴിഞ്ഞപ്പോൾ ആപ്പിൾ ഒക്കെയായി ഒരു ചെറുപ്പക്കാരൻ ആശുപത്രിയിലെത്തുകയും യുവതിക്കും കുഞ്ഞിനും കൂട്ടിരിക്കുകയും ചെയ്തു.
ആശുപത്രി ജീവനക്കാർ അത് യുവതിയുടെ ഭർത്താവാണെന്നു കരുതുകയും ചെയ്തു. എന്നാൽ പിറ്റേന്ന് ഭർത്താവ് ആശുപത്രിയിലെത്തിയപ്പോൾ കഥ മാറി. യുവതി കാമുകൻ രക്ഷപെടാനായി ഭർത്താവിനെ കെട്ടിപ്പിടിച്ചു നിർത്തി.

ഇതിനിടെ കാമുകൻ രക്ഷപെടുകയും യുവതി കുട്ടിയെ ഉപേക്ഷിച്ച്‌ കാമുകനൊപ്പം ഓടിപ്പോകുകയുമായിരുന്നു എന്നാണ് ഭർത്താവിന്റെ പരാതി.മണിമല സ്വദേശിനിയായ യുവതിയാണ് ആറുവയസായ കുട്ടിയുമായി നഗരത്തിലെ ആശുപത്രിയില്‍ ചികിത്സക്കെത്തിയത്. യുവതിക്ക് കൂട്ടായി ആലപ്പുഴ സ്വദേശിയായ കാമുകനായിരുന്നു എത്തിയത്.ഇതോടെ അസുഖമുള്ള കുട്ടിയെ ഡിസ്ചാര്‍ജ്ജ് ചെയ്ത് ഭര്‍ത്താവും വീട്ടിലേക്ക് മടങ്ങി.സംഭവത്തില്‍ ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button