International

പാക് വനിതാ ഫുട്‌ബോളര്‍ കാറപകടത്തില്‍ മരിച്ചു

കറാച്ചി : പാക് വനിതാ ഫുട്‌ബോളര്‍ കാറപകടത്തില്‍ മരിച്ചു. ഫുട്‌ബോള്‍ ടീമിലെ ഗ്ലാമര്‍ താരമായിരുന്ന ഷാഹ്ലില അഹ്മദ്‌സായിയാണ് മരിച്ചത്. കറാച്ചി ഡി.എച്ച്.എ. ഫെയ്‌സ് എട്ടില്‍ വച്ചാണ് അപകടമുണ്ടായത്. ദോ ദാരിയയില്‍ നിന്ന് തന്റെ ഗ്രാമത്തിലേയ്ക്ക് വരുംവഴി ഷാഹ്ലില സഞ്ചരിച്ച ടൊയോട്ട കൊറോള കാര്‍ നിയന്ത്രണം വിട്ട് ഒരു പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. കാറിന്റെ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു.

പാക് വനിതാ ടീം കളിച്ച അവസാന അന്താരാഷ്ട്ര മത്സരമായ സാഫ് വനിതാ ഫുട്‌ബോളില്‍ ഷാഹ്ലില ദേശീയ ടീമിന്റെ ജെഴ്‌സിയണിഞ്ഞിരുന്നു. പാക് ആഭ്യന്തര ഫുട്‌ബോളില്‍ ബലൂചിസ്താന്‍ യുണൈറ്റഡ് എഫ്.സി.യുടെ താരമായിരുന്നു. പാക് യുവതികളെ ഫുട്‌ബോളിലേയ്ക്ക് ആകര്‍ഷിക്കുന്നതില്‍ വലിയ പങ്കാണ് ഷാഹ്ലില വഹിച്ചത്. മുന്‍ പ്രവിശ്യാമന്ത്രിയും പാക് വനിതാ ഫുട്‌ബോള്‍ ഫെഡറേഷന്‍ അധ്യക്ഷയുമായ റുബിന ഇര്‍ഫാന്റെ മകളാണ്. ഷാഹ്ലിലയുടെ സഹോദരി പാക് ദേശീയ ടീമിന്റെ മാനേജരാണ്.

മറഡോണയെയും മെസ്സിയെയും കണ്ടുപഠിച്ച് ഏഴാം വയസ്സ് മുതല്‍ പന്ത് തട്ടിത്തുടങ്ങിയ ഷാഹ്ലില 2009, 2011, 2013 വര്‍ഷങ്ങളില്‍ മികച്ച പാക് വനിതാ ഫുട്‌ബോളര്‍ക്കുള്ള അവാര്‍ഡ് കരസ്ഥമാക്കി. ഒരിക്കല്‍ മികച്ച യുവ വനിതാ താരത്തിനുള്ള ഫിഫയുടെ പുരസ്‌കാരവും നേടി. പാകിസ്താനുവേണ്ടി ഹാട്രിക് നേടിയ ഏക വനിതാ താരവുമാണ് ഷാഹ്ലില.

shortlink

Related Articles

Post Your Comments

Related Articles


Back to top button