NewsInternational

ഇന്ത്യയുടെ അപ്രഖ്യാപിത ബഹിഷ്‌കരണ നീക്കത്തിനെതിരെ ചൈനീസ് മാധ്യമം

ബീജിംഗ്:പാകിസ്താനെ അനുകൂലിക്കുന്ന ചൈനയെ സമ്മർദ്ദത്തിലാക്കാൻ ഇന്ത്യ നടത്തിയ അപ്രഖ്യാപിത ബഹിഷ്ക്കരണ നീക്കത്തിനെതിരെ ചൈനീസ് ദേശീയ മാധ്യമം.ബഹിഷ്‌കരണ നടപടി ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ബാധിക്കുമെന്നാണ് ചൈനീസ് പത്രമായ ഗ്ലോബൽ ടൈെംസ് പറയുന്നത്.

പാകിസ്താനെ അനുകൂലിക്കുന്ന നിലപാട് എടുക്കുന്ന ചൈനയെ സമ്മര്‍ദ്ദത്തിലാക്കുന്നതിന്റെ ഭാഗമായാണ് സോഷ്യല്‍ മീഡിയ വഴി ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കുന്നതിനുള്ള ആഹ്വാനം ഇന്ത്യ നടത്തിയത്‌.ഇത് രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാര ബന്ധങ്ങളില്‍ വിള്ളലുണ്ടാക്കുമെന്നും വ്യാവസായികമായും അടിസ്ഥാനപരമായും വളര്‍ന്നു വരുന്ന ഒരു രാജ്യത്തിന് ഇത് ഗുണകരമാവില്ലെന്നുമാണ് ഗ്ലോബൽ ടൈെംസിന്റെ കണ്ടെത്തൽ.

ചൈനീസ് ഉല്‍പ്പന്നങ്ങളുടെ ലോകത്തിലെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ.പാകിസ്താനെ പരസ്യമായി അനുകൂലിച്ച് രംഗത്തെത്തുന്ന ചൈനയുടെ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്നും ദീപാവലിക്ക് സ്വദേശി ഉല്‍പ്പന്നങ്ങള്‍ മാത്രം ഉപയോഗിക്കണമെന്നുമുള്ള ആഹ്വാനങ്ങൾ സോഷ്യല്‍ മീഡിയ വഴി വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനെതിരെയാണ് ഗ്ലോബൽ ടൈെംസ് രംഗത്തുവന്നിരിക്കുന്നത്.

അടുത്ത ദിവസങ്ങളില്‍ ഗോവയില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍ പിങും പങ്കെടുക്കുന്നുണ്ട്.എന്നാൽ പരസ്യമായി ഇന്ത്യ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടില്ലാത്തതിനാല്‍ ഔദ്യോഗികമായി ചൈനക്ക് ഇക്കാര്യം ഉന്നയിച്ച് ഒരു ചർച്ച നടത്താനുമാകില്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button