രാഷ്ട്രീയ കൊലപാതകങ്ങളും ദേശവിരുദ്ധ പ്രവണതകളും കണ്ണൂരിലെ സമാധാനപരമായ ജീവിതാന്തരീക്ഷത്തെ തകര്‍ത്തതിനാല്‍ ജമ്മുകാശ്മീരിലും മണിപ്പൂരിലും ഏര്‍പ്പെടുത്തിയിരിക്കുന്നതു പോലെ സായുധസേന പ്രത്യേകാധികാര നിയമം (ആംഡ് ഫോഴ്സസ് സ്പെഷ്യല്‍ പവേഴ്സ് ആക്ട്, അഫ്സ്പ) ജില്ലയിലും ഏര്‍പ്പെടുത്തണം എന്ന ആവശ്യവുമായി കേന്ദ്രഅഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിന്‍റെ പേരില്‍ ഹര്‍ജി. ജനകീയ ആവശ്യങ്ങള്‍ക്കായി ക്യാംപെയ്ന്‍ നടത്താന്‍ സഹായിക്കുന്ന വെബ് പോര്‍ട്ടലായ ചെയ്ഞ്ച്.ഓര്‍ഗ് മുഖേനയാണ് അഭ്യന്തരമന്ത്രിക്ക് ഹര്‍ജി പോയിരിക്കുന്നത്.
200-പേരുടെ പിന്തുണയാണ് ഈ പരാതി ആരംഭിച്ചവര്‍ക്ക് പൊതുപിന്തുണയുടെ രൂപത്തില്‍ ആവശ്യമുള്ളത്. ഇപ്പോള്‍ത്തന്നെ 154 പേരുടെ പിന്തുണ ലഭിച്ചു കഴിഞ്ഞു. മുംബൈ മലാഡില്‍ താമസമാക്കിയ കണ്ണൂര്‍ സ്വദേശിനി രശ്മി നായരാണ് പരാതി ആരംഭിച്ചിരിക്കുന്നത്.
താഴെക്കാണുന്ന ലിങ്കില്‍ പോയാല്‍ ഈ പരാതിക്കുള്ള നിങ്ങളുടെ പിന്തുണയോ എതിര്‍പ്പോ അറിയിക്കാന്‍ പറ്റും: https://www.change.org/p/rajnath-singh-home-minister-impose-afspa-in-kannur-kerala?recruiter=53087626&utm_source=share_petition&utm_medium=facebook&utm_campaign=autopublish&utm_term=mob-xs-share_petition-no_msg
Post Your Comments