
മനാമ : ബഹ്‌റൈനില്‍ സന്ദര്‍ശക വിസയില്‍ എത്തിയ മലയാളി ഡോക്ടര്‍ മരിച്ചു. മകനോടൊപ്പം താമസിക്കാന്‍ സന്ദര്‍ശക വിസയില്‍ ബഹ്‌റൈനിലെത്തിയ മലയാളി ഡോക്ടറായ ഡോ.അനിയന്‍ തോമസ് (66)ആണ് ഇന്ന് പുലര്‍ച്ചെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. ഇന്റര്‍ കോളില്‍ ജോലി ചെയ്യുന്ന കുരുവിള തോമസിന്റെ പിതാവാണ് ഡോ.അനിയന്‍ തോമസ്. ഭാര്യ രേണുവിനോടൊപ്പം ഈ മാസം 3 നായിരുന്നു അദ്ദേഹം ബഹറിനില്‍ എത്തിയത്. മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള നടപടി ക്രമങ്ങള്‍ ചെയ്തു വരുന്നു. മകള്‍ റിട്ടു നാട്ടിലാണുള്ളത് .
Post Your Comments