International

മത്സകന്യകമാര്‍ സങ്കല്‍പമാണോ? കൊറിയയിലെ മത്സ്യകന്യകമാര്‍ അതിനുള്ള ഉത്തരം നല്‍കും

മത്സ്യകന്യകമാരെക്കുറിച്ച് സിനിമയിലും സ്വപ്‌നങ്ങളിലും കണ്ടിട്ടുള്ള അറിവേയുള്ളൂ. എന്നാല്‍, യഥാര്‍ത്ഥത്തില്‍ അങ്ങനെയൊന്ന് ഉണ്ടോ? അതോ വെറും സങ്കല്‍പം മാത്രമോ? ശാസ്ത്രലോകം ഇതിനുള്ള വ്യക്തമായ ഉത്തരം ഇതുവരെ നല്‍കിയിട്ടില്ല. എാല്‍, കൊറിയയിലെ ഈ മത്സ്യകന്യകമാരെക്കുറിച്ച് നിങ്ങള്‍ അറിയണം.

അസാമാന്യമായ ധൈര്യത്തോടെ കടലിന്റെ ആഴങ്ങളില്‍ ജീവിതം തേടുന്ന ഒരുകൂട്ടം സ്ത്രീകള്‍. ഇവരാണ് യഥാര്‍ത്ഥത്തില്‍ മത്സ്യകന്യകമാര്‍ എന്നു തോന്നിപോകും. ഇവരുടെ സാഹസികമായ ജീവിതത്തെ ആരും വര്‍ണ്ണിക്കുന്നില്ല. എന്നാല്‍ ഈ പെണ്‍കരുത്ത് കാണാതെ പോകരുത്. മിജൂ കിം എന്ന വനിതാ ഫോേട്ടാഗ്രാഫര്‍ ആണ് ഇവരെ പുറം ലോകത്തിന് കാണിച്ചു തരുന്നത്.

അഞ്ചാം നൂറ്റാണ്ടു വരെ കൊറിയന്‍ തീരങ്ങളില്‍ പുരുഷന്മാരുടെ കുത്തകയായിരുന്ന് ആഴക്കടല്‍ വേട്ട ഇപ്പോള്‍ ഇവരുടെ കൈകളിലാണ്. കടലിന്റെ ആഴങ്ങളില്‍ ഊളിയിട്ട് കണവയും കടല്‍ച്ചേനയും മറ്റു വിഭവങ്ങളും ശേഖരിച്ച് കുടുംബം പുലര്‍ത്തുകയാണ് ഈ മത്സ്യകന്യകമാര്‍. കാണുന്ന പോലെ എളുപ്പമാണോ ഈ ആഴക്കടല്‍ വേട്ട. ഒരിക്കലുമല്ല, തണുത്തുറഞ്ഞ സമുദ്രത്തില്‍ ഇരുപത് അടിയോളം ആഴത്തില്‍ മുങ്ങണം. നിശ്ചിതസമയം ഇടവിട്ട് രണ്ടു മിനിറ്റ് വീതം ശ്വാസം അടക്കിപ്പിടിച്ച് ആഴങ്ങളില്‍.

women-2

ചിന്തിക്കാന്‍ കഴിയില്ല ഇവരുടെ പ്രയത്‌നത്തെ. കടല്‍ത്തീരത്തു ജനിച്ച് വളര്‍ ഇവര്‍ക്ക് കടലിനെ അറിയാം. കടലിന്റെ ആഴവും പരപ്പും അറിയാം. ഇത് കൊറിയന്‍ സംസ്‌ക്കാരത്തിന്റെ ഭാഗമാണ്. പുലര്‍ച്ചെ നാല് മണിക്കാണ് ഇവര്‍ കടലില്‍ പോകുന്നത്. മഞ്ഞുകാലത്താണു സീസണ്‍, പൂജ്യത്തിലും താഴെയാണ് ആ സമയത്തെ വെള്ളത്തിന്റെ തണുപ്പ്. ഇവരാണ് യഥാര്‍ത്ഥ മത്സ്യകനമാരെന്ന് ഫോട്ടോഗ്രാഫര്‍ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button