മെക്സിക്കോ● പത്തുവയസുകാരിയായ മകളെ കാമുകനും കസിനും ചേര്‍ന്ന് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുന്നത് നോക്കി നിന്ന മാതാവ്, മകള്‍ മരിച്ച് 20 മിനിറ്റിന് ശേഷം പ്രതിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു. ന്യൂ മെക്സിക്കോയിലെ ആല്ബര്ക്വാര്ക്കിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്.
സംഭവുമായി ബന്ധപ്പെ മാതാവ് മിഷേല്‍ മാര്‍ട്ടന്‍സ് (5) ഇവരുടെ കാമുകന് ഫബിയാന്‍ ഗോണ്‍സാലസ് (31) , കസിനായ ജെസിക്ക കെല്ലി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. മകള്‍ വിക്ടോറിയ മാര്ട്ടന്സിന്റെ മൃതദേഹം കത്തിക്കരിഞ്ഞ ബ്ലാങ്കറ്റില്‍ പൊതിഞ്ഞനിലയില്‍ ബാത്ത് ടബ്ബിന് അടിയില്‍ നിന്നും പോലീസ് കണ്ടെടുത്തു.
ആഗസ്റ്റ് 23 ന് മകളുടെ പത്താം ജന്മദിനത്തിലാണ് മാതാവ് അവളെ ബലാത്സംഗം ചെയ്യാനായി വിട്ടുകൊടുത്തത്. വൈകുന്നേരം അഞ്ച് മണിയോടെ കെല്ലിയാണ് വിക്ടോറിയയെ ഉപദ്രവിക്കാന്‍ തുടങ്ങിയത്. തുടര്‍ന്ന് ഗോണ്‍സാലസും കുട്ടിയെ ബലാത്സംഗം ചെയ്തു. ഇതിനിടെ കുട്ടി കൊല്ലപ്പെടുകയും ചെയ്തു. ഇതിന് ശേഷം 20 മിനിറ്റിനു ശേഷം മിഷേല്‍ ഗോണ്‍സാലസുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. ചോദ്യം ചെയ്യലിലാണ് മിഷേല്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
മകളെ കൂട്ടിക്കൊടുക്കാന്‍ വേണ്ടി മാത്രം ഇവര്‍ ‘പ്ലെന്റി ഓഫ് ഫിഷ്’ ആപ്പ് പതിവായി ഉപയോഗിച്ചിരുന്നെന്നും ഇതിലൂടെയാണ് മകളുടെ ഇടപാടുകാരെ മാതാവ് കണ്ടുപിടിച്ചിരുന്നതെന്നും മിറര്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. അനേകം കള്ളക്കഥകള്‍ മാതാവ് പോലീസിനോട് പറഞ്ഞെങ്കിലും കുടുതല്‍ ചോദ്യം ചെയ്യലില്‍ പോലീസിനോട് എല്ലാം തുറന്നു പറഞ്ഞു.
അരോയോ വില്ലാ അപ്പാര്‍ട്ട്മെന്റ് കോംപ്ലെക്സിലെ ബാത്ത്റൂമില്‍ നിന്നും പുക ഉയരുന്നതായി അഞ്ജാത സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് വിക്ടോറിയയുടെ കത്തിക്കരിഞ്ഞ അഴുകിയ മൃതദേഹം ബാത്ത്ടബ്ബില്‍ കണ്ടെത്തുകയായിരുന്നു. എല്ലായിടത്തും രക്തം തളം കെട്ടിക്കിടന്നിരുന്നു. ശരീരഭാഗങ്ങള്‍ വിവിധ പ്ലാസ്റ്റിക് ബാഗുകളിലാക്കി കൂടയിലാക്കി വെച്ചിരുന്ന നിലയിലായിരുന്നെന്നും പോലീസ് പറഞ്ഞു.
തുടര്‍ന്നാണ് ഇരയുടെ മാതാവിനെയും കാമുകനെയും അയാളുടെ ബന്ധുവിനെയും പോലീസ് അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് നല്കി ഉറക്കിക്കിടത്തിയ ശേഷം രണ്ടുപേര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി വൈദ്യ പരിശോധനയില്‍ വ്യക്തമായി.
Post Your Comments