ന്യൂഡല്‍ഹി: “ഒരു പൗരന്‍റേയും വിശ്വാസങ്ങളിലും മതത്തിലും” ഇടപെടലുകള്‍ ഉണ്ടാകാന്‍ പാടില്ല എന്നകാരണം ചൂണ്ടിക്കാട്ടി, മുത്തലാക്കിന്മേലുള്ള കേന്ദ്രസര്‍ക്കാരിന്‍റെ അഭിപ്രായത്തെ എതിര്‍ത്തുകൊണ്ട് പ്രമുഖ ഇസ്ലാമിക് സംഘടനയായ ജമാഅത്ത്-എ-ഇസ്ലാമി ഹിന്ദ് രംഗത്തെത്തി.
സാമൂഹിക പരിഷ്കരണത്തിന്‍റേയും ലിംഗസമത്വത്തിന്‍റേയും പേരില്‍ ഏകീകൃതസിവില്‍ കോഡ് ഏര്‍പ്പെടുത്താനുള്ള ശ്രമം വിപരീതഫലങ്ങള്‍ ഉളവാക്കുമെന്ന മുന്നറിയിപ്പും സംഘടനാമേധാവി ജലാലുദ്ദീന്‍ ഉമരി നല്‍കി.
“ഒരാള്‍ക്ക് തന്‍റെ മതത്തില്‍ വിശ്വസിക്കാനും, ഉപദേശിക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം ഭരണഘടന നല്‍കുന്നുണ്ട്,” ഉമരി പറഞ്ഞു.
കഴിഞ്ഞയാഴ്ച സുപ്രീംകോടതിയില്‍ മുത്തലാക്ക് നിര്‍ബന്ധമായും നടപ്പിലാക്കേണ്ട ഒരു മതനിയമം ആണെന്ന നിലപാട് തങ്ങള്‍ക്കില്ലെന്ന്‍ കേന്ദ്രം സത്യവാങ്മൂലം സമര്‍പ്പിച്ചതിന്‍റെ പശ്ചാത്തലത്തില്‍ ആയിരുന്നു ഉമരിയുടെ പ്രതികരണം.
തലാക്ക്, ബഹുഭാര്യാത്വം മറ്റു വ്യക്തിനിയമങ്ങള്‍ എന്നിവ മതത്തിന്‍റെ ആന്തരികമായ ഘടനയുടെ ഭാഗമായാണ് മുസ്ലീങ്ങള്‍ കാണുന്നതെന്നും അതിനാല്‍ത്തന്നെ ഇത്തരം കാര്യങ്ങളില്‍ ശരിയ അനുസരിക്കാന്‍ അവര്‍ക്ക് ബാധ്യസ്ഥതയുണ്ടെന്നും ഉമരി ചൂണ്ടിക്കാട്ടി.
Post Your Comments