Kerala

വ്യാജ മുട്ട വില്‍പന ; അന്വേഷണം നടത്താന്‍ ആരോഗ്യ മന്ത്രിയുടെ നിര്‍ദ്ദേശം

തിരുവനന്തപുരം : സംസ്ഥാനത്തെ വിപണിയില്‍ വ്യാജ മുട്ട വില്‍പന വ്യാപകമാകുന്നു എന്ന വാര്‍ത്തയില്‍ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ നിര്‍ദ്ദേശം നല്‍കി. കണ്ടാല്‍ നാടന്‍ മുട്ട പോലെ തോന്നിക്കുന്ന മുട്ടകളാണ് തമിഴ്‌നാട്ടില്‍ നിന്നും കടത്തി സംസ്ഥാനത്തെ വിപണികളില്‍ വ്യാപകമാവുന്നത്. ഭക്ഷണ സുരക്ഷാ കമ്മീഷണര്‍ക്കാണ് ആരോഗ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയത്. പരിശോധിച്ച് എത്രയും പെട്ടെന്ന് വസ്തുത കണ്ടെത്തണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

സാധാരണഗതിയില്‍ ഹോട്ടലുകളിലും തട്ടുകടകളിലും ഈ മുട്ടയാണ് വ്യാപകമായി ഉപയോഗിക്കുന്നത്. സാധാരണ ഒരു കോഴിമുട്ട ഉല്‍പ്പാദിപ്പിക്കുന്നതിന്റെ അഞ്ചില്‍ ഒന്ന് ചെലവ് മാത്രമാണ് ഇത്തരം മുട്ടകള്‍ക്ക് വേണ്ടിവരുന്നത്. നൂറ് എണ്ണത്തിന് 360 രൂപയാണ് വ്യാജമുട്ടകള്‍ക്ക് വില ഈടാക്കുന്നത്. ചില്ലറ വില്‍പനക്കാര്‍ ആറു രൂപ വരെ വാങ്ങിയാണ് ഇത്തരം മുട്ടകള്‍ വില്‍ക്കുന്നത്. ഹോട്ടലുകാരും തട്ടുകടക്കാരും വലിയ അളവില്‍ ഈ മുട്ടകള്‍ വാങ്ങുന്നുണ്ടെന്നാണ് സൂചന. കോഴിമുട്ട പൊട്ടിച്ചാല്‍, കാണപ്പെടുന്ന പാട ഈ കൃത്രിമ മുട്ടകളില്‍ ഉണ്ടാകില്ല. രുചിയിലും മണത്തിലും വ്യാജനെ വേഗം തിരിച്ചറിയാനാകും. സാധാരണ മുട്ടയുടെ രുചിയോ മണമോ ഇതിന് ഉണ്ടാകില്ല. കരള്‍ രോഗം, വൃക്ക രോഗം, മറവി രോഗം തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതാണ് ഈ വ്യാജ മുട്ടകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button