കണ്ണൂര്‍ : കണ്ണൂരില്‍ വീണ്ടും രാഷ്ട്രീയ കൊലപാതകം. കണ്ണൂര്‍ പിണറായി പെട്രോള്‍ പമ്പിന് സമീപം ബി.ജെ.പി പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. ബി.ജെ.പി പ്രവര്ത്തകന് രമിത്താണ് കൊല്ലപ്പെട്ടത്.
അക്രമത്തിനു പുറകില്‍ സിപിഎമ്മാണെന്നു ബിജെപി ആരോപിച്ചു. രമിത്തിന്റെ പിതാവ് ഉത്തമനെ 2002ല്‍ സിപിഎം പ്രവര്‍ത്തകര്‍ ബസ് തടഞ്ഞു നിര്‍ത്തി വെട്ടിക്കൊലപ്പെടുത്തിയിരുന്നു. നേരത്തെ സിപിഎം പ്രവര്ത്തകന് കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് ഇന്നലെ പാര്‍ട്ടി കണ്ണൂരില്‍ ഹര്‍ത്താല്‍ നടത്തിയിരുന്നു. പടുവിലായി ലോക്കല്‍ കമ്മിറ്റി അംഗവും കള്ളുഷാപ്പു തൊഴിലാളിയുമായ മോഹനന് ആണ് കൊല്ലപ്പെട്ടത്. വാനില്‍ മുഖംമൂടി ധരിച്ചെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്ന് സിപിഎം ആരോപിച്ചിരുന്നു.
സംഘര്‍ഷാവസ്ഥ കണക്കിലെടുത്തു കൂത്തുപറമ്പില്‍ മൂന്നു ദിവസത്തേക്കു നിരോധനാജഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്നലെ വൈകിട്ട് ആറു മുതല്‍ 14നു വൈകിട്ട് ആറുവരെയാണു നിരോധനാജ്ഞ. ആയുധങ്ങള്‍, കല്ലുകള്‍, നശീകരണ വസ്തുക്കള്‍, അക്രമത്തിന് ഉപയോഗിക്കാന്‍ കഴിയുന്ന മറ്റു വസ്തുക്കള്‍ എന്നിവ കൊണ്ടു പോകുന്നതും സൂക്ഷിക്കുന്നതും ശേഖരിക്കുന്നതും വിലക്കിയിട്ടുണ്ടെന്നു ജില്ലാ പൊലീസ് മേധാവി കെ.സഞ്ജയ് കുമാര്‍ ഗുരുഡിന് അറിയിച്ചു.
Post Your Comments