കൂത്തുപറമ്പ് : കോഴിക്കോടുണ്ടായ വാഹനാപകടത്തില്‍ ബൈക്കിനു തീ പിടിച്ച് കൂത്തുപറമ്പ് സ്വദേശികളായ ദമ്പതികള്‍ മരിച്ചു. ചിറ്റാരിപറമ്പ് വട്ടോളിയിലെ മനീഷ നിവാസില്‍ മജീഷ് (29), ഭാര്യ ജിജി (24) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച അര്‍ദ്ധരാത്രി കോഴിക്കോട് ബൈപ്പാസില്‍ പാലാഴി മെട്രോ ആശുപത്രിക്കു സമീപമായിരുന്നു അപകടം.
വടകരയില്‍ നിന്ന് മലപ്പുറം രാമപുരത്തെ ജിജിയുടെ വീട്ടിലേക്ക് ബൈക്കില്‍ പോകുമ്പോഴായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച ബൈക്കും എതിരെ വന്ന ലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിച്ച ഉടന്‍ ബൈക്കിന്റെ പെട്രോള്‍ ടാങ്ക് പൊട്ടിത്തെറിച്ചു. കത്തിയമര്‍ന്ന ബൈക്കിന്റെ മുകളില്‍ പൂര്‍ണമായും കത്തിയ നിലയിലായിരുന്നു മജീഷിന്റെ മൃതദേഹം. ബൈക്കില്‍ നിന്നും തെറിച്ചു വീണ ജിജിയുടെ മൃതദേഹവും ഭൂരിഭാഗം പൊള്ളലേറ്റ നിലയിലായിരുന്നു.
Post Your Comments