KeralaNews

ജയരാജനെതിരെ വി.എസ് : കേസെടുക്കുന്ന കാര്യം വിജിലന്‍സ് പരിശോധിക്കുന്നു

തിരുവനന്തപുരം● ബന്ധുനിയമനവിവാദത്തില്‍ പ്രതികരണവുമായി ഭരണപരിഷ്കരണ കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്.അച്യുതാനന്ദന്‍. കുറ്റവാളികള്‍ക്കെതിരെ ഗൌരവമായി അന്വേഷിച്ചു നടപടിയെടുക്കണമെന്ന് വി.എസ് പറഞ്ഞു.

അതേസമയം, ഇ.പി ജയരാജനെതിരായ പരാതിയില്‍ കേസെടുക്കുന്ന കാര്യത്തില്‍ വിജിലന്‍സ് നിയമവശം പരിശോധിക്കുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തതയ്ക്ക് നിയമോപദേശം തേടും. വിഷയത്തില്‍ വിജിലന്‍സ്‌ ഡയറക്ടര്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. വിശദമായ ചര്‍ച്ചയ്ക്ക് ശേഷമാകും പ്രതിപക്ഷത്തിന്റെ പരാതിയില്‍ തുടര്‍നടപടിയെടുക്കുക.

shortlink

Post Your Comments


Back to top button