
സാന്റിയാഗോ: കഴിഞ്ഞ ദിവസം 55 വയസുകാരനായ പുരോഹിതന്‍ എട്ടുവയസുകാരിയെ പീഡിപ്പിക്കുകയുണ്ടായി. സംഭവത്തില്‍ പ്രതിക്ക് കോടതി നല്‍കിയ ശിക്ഷയാണ് ഞെട്ടിച്ചത്. എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച പ്രതിക്ക് മെക്സിക്കന്‍ കോടതി വിധിച്ചത് രണ്ട് കെയ്സ് ബിയറാണ്.
പെണ്‍കുട്ടിയുടെ പിതാവിന് രണ്ട് കെയ്സ് ബിയര്‍ നല്‍കണമെന്നാണ് കോടതി വിധിച്ചത്. കോടതി വിധിയില്‍ പ്രതിഷേധിച്ച് നിരവധിപേര്‍ രംഗത്തുവന്നിട്ടുണ്ട്. സാന്റിയാഗോയിലെ മുന്‍സിപ്പല്‍ ഗവണ്‍മെന്റിനാണ് പിതാവ് പരാതി നല്‍കിയിരുന്നത്. ശിക്ഷയായി വിധിച്ച രണ്ട് കെയ്സ് ബിയര്‍ പെണ്‍കുട്ടിയുടെ പിതാവിന് കോടതിയുടെ നേതൃത്വത്തില്‍ നല്‍കുകയായിരുന്നുവെന്നും പറയുന്നു.
സാന്റിയാഗോ ക്വെറ്റ്സാല്‍പ എന്ന കുഗ്രാമത്തിലാണ് സംഭവം നടന്നത്. സംഭവത്തോടെ മെക്സിക്കയില്‍ നടന്നുവരുന്ന ലൈംഗിക അതിക്രമങ്ങള്‍ക്ക് അധികൃതര്‍ സ്വീകരിക്കുന്ന പ്രഹസന അന്വേഷണങ്ങള്‍ രാജ്യാന്തര തലത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരെ ചൊടിപ്പിച്ചിരിക്കുകയാണ്.
Post Your Comments